കൊല്ലത്ത് രണ്ടിടത്ത് വാഹനാപകടം; മൂന്ന് പേർ മരിച്ചു
by Jaihind News Bureau
കൊല്ലത്ത് രണ്ടിടങ്ങളിലുണ്ടായ വാഹനാപകടങ്ങളിൽ മൂന്ന് പേർ മരിച്ചു. എംസി റോഡിൽ കൊല്ലം കൊട്ടാരക്കര പനവേലിൽ ബൈക്കും കാറും കൂട്ടിയിടിച്ച് സൈനികൻ മരിച്ചു. പുനലൂർ സ്വദേശി ജയകൃഷ്ണൻ ആണ് മരിച്ചത്. ഒപ്പമുണ്ടായിരുന്ന മറ്റൊരു സൈനികന് ഗുരുതരമായി പരുക്കേറ്റു. ചാത്തന്നൂർ സ്റ്റാന്റേർഡ് ജംഗ്ഷനിൽ ഉണ്ടായ അപകടത്തിൽ രണ്ട് പേർ മരിച്ചു. ഓട്ടോയും മിനി ലോറിയും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ഓട്ടോ ഡ്രൈവർ ബൈജു, മത്സ്യക്കച്ചവടക്കാരി തങ്കമ്മ എന്നിവരാണ് മരിച്ചത്.