https://www.doolnews.com/assets/2020/02/133-399x227.jpg

സോഷ്യല്‍ മീഡിയയില്‍ നരേന്ദ്ര മോദിയെ വിമര്‍ശിച്ച രാജ്യസഭ ജീവനക്കാരനെ തരംതാഴ്ത്തി; അഞ്ച് വര്‍ഷത്തേക്ക് സാലറി ഇന്‍ക്രിമെന്റും ലഭിക്കില്ല

by

ന്യൂദല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയെ സോഷ്യല്‍ മീഡിയയില്‍ വിമര്‍ശിച്ച രാജ്യസഭ സെക്യൂരിറ്റി ഓഫീസര്‍ക്കെതിരെ നടപടി. ഉര്‍ജുള്‍ ഹസന്‍ എന്ന സെക്യൂരിറ്റി ഉദ്യോഗസ്ഥനെതിരെയാണ് രാജ്യസഭ നടപടി സ്വീകരിച്ചത്.

രാഷ്ട്രീയ നിഷ്പക്ഷത പാലിച്ചില്ല എന്നും നിയമ ലംഘനം നടത്തിയെന്നും ചൂണ്ടിക്കാട്ടി രാജ്യ സഭ സെക്രട്ടറിയേറ്റ് ഇദ്ദേഹത്തെ സെക്യൂരിറ്റി ഡയറ്ക്ടര്‍ പോസ്റ്റില്‍ നിന്നും ലോവര്‍ ഗ്രേഡ് സെക്യൂരിറ്റി ഉദ്യോഗസ്ഥനായി തരംതാഴ്ത്തി. അഞ്ച് വര്‍ഷത്തേക്കാണ് നടപടി.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

ഫെബ്രുവരി 12ന് രാജ്യസഭ സെക്രട്ടറിയേറ്റ് പുറത്തിറക്കിയ ഓര്‍ഡറിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. ഉര്‍ജുള്‍ ഹസന്‍ ചട്ടങ്ങള്‍ പാലിച്ചില്ല എന്ന് വ്യക്തമായതിനെ തുടര്‍ന്ന് വെങ്കയ്യ നായിഡു ചെയര്‍മാനായ സഭ ഇദ്ദേഹത്തിനെതിരെ നടപടിക്ക് ശിപാര്‍ശ ചെയ്യുകയായിരുന്നു. ഉത്തരവ് പ്രകാരം ഹസന് അഞ്ച് വര്‍ഷത്തേക്ക് സാലറി ഇന്‍ക്രിമെന്റും ലഭിക്കില്ല.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

സോഷ്യല്‍ മീഡിയയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയ്ക്കും ആഭ്യന്തര മന്ത്രി അമിത് ഷായ്ക്കുമെതിരെ നിരവധി പോസ്റ്റുകള്‍ ഹസന്‍ ഷെയര്‍ ചെയ്തതായി കണ്ടെത്തിയെന്ന് അന്വേഷണ റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു.