ആന്ധ്രപ്രദേശിലും തെലങ്കാനയിലും റെയ്ഡ്; 2,000 കോടി രൂപ കണ്ടെടുത്തു
by Janam TV Web Deskഹൈദരാബാദ്: തെലങ്കാനയും ആന്ധപ്രദേശും കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന മൂന്ന് സ്ഥാപനങ്ങളില്‍ നടത്തിയ റെയ്ഡില്‍ 2000 കോടിയുടെ കണക്കില്‍പ്പെടാത്ത പണം കണ്ടെത്തി. ആദായ നികുതി വകുപ്പാണ് ഇക്കാര്യം അറിയിച്ചത്.
ഹൈദരാബാദ്, വിജയവാഡ, കടപ്പ, വിശാഖപട്ടണം തുടങ്ങിയ സ്ഥലങ്ങളിലാണ് റെയ്ഡ് നടത്തിയത്. പണത്തിനു പുറമെ ഇമെയില്‍ വാട്‌സാപ്പ്, സന്ദേശങ്ങളും മറ്റു രേഖകളും കണ്ടെടുത്തതായി ആദായനികുതി വകുപ്പ് അറിയിച്ചു. സംബന്ധമായി ന്ധപ്പെട്ട് അന്വേഷണം തുടരുകയാണെന്നും അധികൃതര്‍ അറിയിച്ചു.
വ്യാജ കരാറുകള്‍, വ്യാജ ബില്ലിംഗ് തുടങ്ങിയവ തയ്യാറാക്കി നല്‍കുന്ന ഒരു റാക്കറ്റ് കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് മൂന്ന് സ്ഥാപനങ്ങളില്‍ റെയ്ഡ് നടത്തിയത്.