https://janamtv.com/wp-content/uploads/2020/02/yadhve.jpg

സഞ്ചരിച്ചത് 61,000 കിലോമീറ്ററുകൾ ; സൈനികർ പിറന്ന വീടുകളിൽ നിന്ന് പുൽവാമയിലെ സ്മാരകത്തിൽ ഒരു പിടി മണ്ണ് ; ഹൃദയപൂർവ്വം ആദരവർപ്പിച്ച് ഗായകൻ

by

ന്യൂഡല്‍ഹി : പുല്‍വാമ ഭീകരാക്രമണത്തില്‍ വീരമൃത്യുവരിച്ച ജവാന്മാര്‍ക്ക് വ്യത്യസ്തമായ ആദരവുമായി ഗായകന്‍. വീരമൃത്യുവരിച്ച സൈനികരുടെ വീടുകളില്‍ നിന്നും ശേഖരിച്ച മണ്ണ്  പുൽവാമയിലെ സ്മാരകത്തില്‍ അര്‍പ്പിച്ചാണ് ഗായകനായ ഉമേഷ് ഗോപിനാഥ് യാദവ് സൈനികരോടുള്ള ആദരവറിയിച്ചത്.

സൈനികരുടെ വീടുകളില്‍ നിന്നും മണ്ണ് ശേഖരിക്കുന്നതിനായി ഏകദേശം 61,000 കിലോമീറ്ററാണ് രാജ്യമൊട്ടാകെ സഞ്ചരിച്ചതെന്ന് ഉമേഷ് ഗോപിനാഥ് യാദവ് പറഞ്ഞു. വീരമൃത്യുവരിച്ച 44 സൈനികരുടെയും വീടുകള്‍ സന്ദര്‍ശിക്കുകയും കുടുംബാംഗങ്ങളുമായി സംസാരിക്കുകയും ചെയ്‌തെന്നും അദ്ദേഹം വ്യക്തമാക്കി.

സൈനികരുടെ കുടുംബങ്ങളില്‍ സന്ദര്‍ശിക്കാനും
അനുഗ്രഹം വാങ്ങാനും സാധിച്ചതില്‍ അഭിമാനമുണ്ട്. മാതാപിതാക്കള്‍ക്ക് അവരുടെ മകനെയും, ഭാര്യമാര്‍ക്ക് അവരുടെ ഭര്‍ത്താവിനെയും, മക്കള്‍ക്ക് അവരുടെ അച്ഛനെയും, കൂട്ടുകാര്‍ക്ക് അവരുടെ കൂട്ടുകാരനെയുമാണ് നഷ്ടമായിരിക്കുന്നത്. സൈനികരുടെ വീടുകളില്‍ നിന്നും സൈനികരെ അടക്കം ചെയ്ത സ്ഥലങ്ങളിലും നിന്നുമാണ് മണ്ണ് ശേഖരിച്ചതെന്നും യാദവ് വ്യക്തമാക്കി.

പ്രശസ്തിയ്ക്കായോ മാദ്ധ്യമ ശ്രദ്ധയ്ക്കായോ അല്ല ഇത്തരമൊരു പ്രവൃത്തിചെയ്തത്. സൈനികര്‍ക്ക് ആദരവറിയിക്കുക എന്നതാണ് താന്റെ ലക്ഷ്യമെന്നും യാദവ് കൂട്ടിച്ചേര്‍ത്തു.