https://janamtv.com/wp-content/uploads/2019/06/modi-2.jpg

കെജരിവാളിന്റെ സത്യപ്രതിജ്ഞ; പ്രധാനമന്ത്രിക്ക് ക്ഷണം

by

ഡല്‍ഹി: ഡല്‍ഹി സത്യപ്രതിജ്ഞാ ചടങ്ങിലേക്ക് പ്രധാനമന്ത്രി നരേന്ദ്രമോദിയെ ക്ഷണിച്ച് ഡല്‍ഹി നിയുക്ത മുഖ്യമന്ത്രി അരവിന്ദ് കെജരിവാള്‍. ഫെബ്രുവരി 16 ന് രാംലീല മൈതാനില്‍ നടക്കുന്ന സത്യപ്രതിജ്ഞാ ചടങ്ങിലേക്കാണ് പ്രധാനമന്ത്രിയെ ഔദ്യോഗികമായി ക്ഷണിച്ചത്. നിയമസഭാ തെരഞ്ഞെടുപ്പില്‍ 62 സീറ്റുകള്‍ നേടിയാണ് എഎപി മൂന്നാം തവണയും അധികാരത്തിലേറിയത്.

മറ്റൊരു സംസ്ഥാനങ്ങളില്‍ നിന്നുള്ള നേതാക്കളയോ മുഖ്യമന്ത്രിമാരെയോ സത്യപ്രതിജ്ഞ ചടങ്ങിന് ക്ഷണിക്കില്ലെന്ന് ആംആദ്മി നേതാവ് ഗോപാല്‍ റായ് നേരത്തെ അറിയിച്ചിരുന്നു. എന്നാല്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയെ ചടങ്ങിലേക്ക് ക്ഷണിച്ച് കേന്ദ്രവുമായുള്ള ബന്ധം സുഗമമാക്കാനുള്ള ശ്രമത്തിലാണ് കെജരിവാള്‍.