https://janamtv.com/wp-content/uploads/2019/08/nedumbassery.jpg

നെടുമ്പാശ്ശേരിയില്‍ സ്വര്‍ണ്ണ വേട്ട ; രണ്ട് പേര്‍ പിടിയില്‍

by

എറണാകുളം : നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ രണ്ട് പേരില്‍ നിന്നായി ഒളിപ്പിച്ചു കടത്താന്‍ ശ്രമിച്ച സ്വര്‍ണ്ണം പിടികൂടി. ചെന്നൈ സ്വദേശി ആബിദ ബാനു, മലപ്പുറം സ്വദേശി ജാബിര്‍ എന്നിവരില്‍ നിന്നുമാണ് സ്വര്‍ണ്ണം പിടികൂടിയത്. ഇരുവരും പോലീസ് കസ്റ്റഡിയിലാണ്.

ആബിദ ബാനു ക്വാലലംപൂരില്‍ നിന്നും, ജാബിര്‍ ദുബായില്‍ നിന്നുമാണ് എത്തിയത്. ഇരുവരില്‍ നിന്നുമായി 530 ഗ്രാം സ്വര്‍ണ്ണമാണ് കസ്റ്റംസ് ഉദ്യോഗസ്ഥര്‍ പിടിച്ചെടുത്തത്. ആബിദ അടിവസ്ത്രത്തില്‍ ഒളിപ്പിച്ചും, ജാബിര്‍ മാലയാക്കിയുമാണ് സ്വര്‍ണ്ണം കടത്താന്‍ ശ്രമിച്ചത്. ആബിദയില്‍ നിന്നും 356 ഉം, ജാബിറില്‍ നിന്നും 174 ഉം ഗ്രാം സ്വര്‍ണ്ണമാണ് പിടിച്ചെടുത്തതെന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞു.

സംഭവത്തില്‍ ഇരുവരെയും വിശദമായി ചോദ്യം ചെയ്ത് വരികയാണ്. വിമാനത്താവളം വഴിയുള്ള സ്വര്‍ണ്ണക്കടത്ത് വ്യാപകമായ പശ്ചാത്തലത്തില്‍ കര്‍ശന പരിശോധനയാണ് കസ്റ്റംസ് ഉദ്യോഗസ്ഥര്‍ നടത്തുന്നത്.