ചൈനയുമായുള്ള വ്യാപാരം: പാകിസ്താന് മുന്നറിയിപ്പുമായി ഐഎംഎഫ്
by Janam TV Web Deskഇസ്ലാമാബാദ്: പാകിസ്താന് സന്ദര്‍ശനം നടത്തുന്ന ഐഎംഎഫ് പ്രതിനിധി സംഘത്തിന്റെ ശക്തമായ മുന്നറിയിപ്പ്. ചൈനയുമായി നടക്കുന്ന വ്യാപകമായ എല്ലാ സാമ്പത്തിക-വ്യാപാരങ്ങളും വന്‍ ബാധ്യതയാകുമെന്ന സൂചനയാണ് ഐഎംഎഫ് നല്‍കിയത്.
അന്താരാഷ്ട്രതലത്തില്‍ മറ്റ് രാജ്യങ്ങളെക്കൂടി വിശ്വാസത്തില്‍ എടുത്തുളള വികേന്ദ്രീകരണം മാത്രമേ പരിഹാരമുള്ളു എന്നും ഐഎംഎഫ് നിര്‍ദ്ദേശിച്ചതായി അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ടു ചെയ്യുന്നു.വര്‍ധിച്ചുവരുന്ന വരുമാനത്തിലും ചിലവിലുമുള്ള അന്തരം വിലയിരുത്തി ബാധ്യത ഒരിടത്ത് കുമിഞ്ഞുകൂടുന്നത് പ്രശ്‌നമാകുമെന്ന മുന്നറിയിപ്പാണ് ഐഎംഎഫ് നല്‍കിയത്.
തുറമുഖ നിര്‍മ്മാണം, റെയില്‍, വ്യോമയാനം , പ്രതിരോധം എന്നീ സുപ്രധാന മേഖലകളിലെല്ലാം നിലവില്‍ ചൈനയുടെ ഏതാഥിപത്യപരമായ മുതല്‍മുടക്കാണ് നടന്നിരിക്കുന്നത്. മാത്രമല്ല വരുമാനം പാകിസതാനിലേക്ക് എന്നതിന് പകരമായി ചൈനയുടെ വിവിധ ഏജന്‍സികള്‍ കൈകാര്യം ചെയ്യുകയാണ്. വലിയ വ്യവസായ മേഖലകളിലടക്കം വിദഗ്ധരെല്ലാം ചൈനയില്‍ നിന്നുള്ളവരുമാണെന്ന് സാമ്പത്തിക അവലോകനം നടത്തിയ മാധ്യമങ്ങള്‍ കഴിഞ്ഞമാസം തന്നെ ചൂണ്ടിക്കാട്ടിയിരുന്നു. ചൈനയുടെ പ്രതിരോധമേഖലയിലെ അപ്രമാദിത്തം ഏഷ്യന്‍ മേഖലയുടെ ചുമതല വഹിക്കുന്ന അമേരിക്കന്‍ സെക്രട്ടറി ആലീസ് വെല്‍സ് ചൂണ്ടിക്കാട്ടിയതിന് പിന്നാലെയാണ് ഐഎംഎഫിന്റെ മുന്നറിയിപ്പെന്നതും പാകിസ്താനെ വെട്ടിലാക്കുകയാണ്.