തൃശൂര്‍ അതിരപ്പിള്ളിയില്‍ യുവാവ് വെട്ടേറ്റു മരിച്ചു
തൃശൂര്‍: തൃശൂര്‍ അതിരപ്പിള്ളിയില്‍ യുവാവിനെ വെട്ടേട്ടു മരിച്ച നിലയില്‍ കണ്ടെത്തി. കണ്ണന്‍കുഴി താളത്തുപറമ്പില്‍ പ്രദീപ്(39) ആണ് വെട്ടേറ്റു മരിച്ചത്. കണ്ണന്‍കുഴി പാലത്തിനു സമീപം വെള്ളിയാഴ്ച പുലര്‍ച്ചെ ഒന്നരയോടെയായിരുന്നു കൊലപാതകം.
അതിരപ്പിള്ളി പ്ലാന്റേഷനിലെ പമ്പ് ഓപ്പറേറ്ററാണ് മരിച്ച പ്രദീപ്. കണ്ണന്‍കുഴി സ്വദേശിയായ ഗിരീഷാണ് പ്രദീപിനെ വെട്ടിക്കൊലപ്പെടുത്തിയതെന്നാണ് സൂചന. ഇയാള്‍ക്കായി പോലീസ് തിരച്ചില്‍ തുടരുകയാണ്. കൊലപാതക കാരണം വ്യക്തമായിട്ടില്ലെന്ന് പോലീസ് പറഞ്ഞു.