http://anweshanam.com/anw-images-1/anw-uploads-1/_anw-homemain/modi_pariksha_pe_charcha-647x363_1.jpeg

പ്രണയദിനം തങ്ങള്‍ക്കൊപ്പം ആഘോഷിക്കാന്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയെ ക്ഷണിച്ച്‌ ഷാഹിൻ ബാഗിലെ സമരക്കാർ 

by

ന്യൂഡല്‍ഹി: പ്രണയദിനം തങ്ങള്‍ക്കൊപ്പം ആഘോഷിക്കാന്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയെ ക്ഷണിച്ച്‌ പൗരത്വ ഭേദഗതിക്കെതിരെ സമരം തുടരുന്ന ഷാഹിൻ ബാഗിലെ പ്രതിഷേധക്കാര്‍. സമരവേദിക്കടുത്ത് പതിച്ച പോസ്റ്ററിലൂടെയും സാമൂഹിക മാധ്യമങ്ങളിലൂടെയുമാണ് പ്രധാനമന്ത്രിക്കുള്ള ക്ഷണം. മോദിക്കായി പ്രണയഗാനവും അപ്രതീക്ഷിതസമ്മാനവും ഒരുക്കിയിട്ടുണ്ടെന്നും പ്രതിഷേധക്കാര്‍ പറയുന്നു.

'പ്രധാനമന്ത്രി നരേന്ദ്രമോദിക്കോ ആഭ്യന്തരമന്ത്രി അമിത് ഷായ്‌ക്കോ ആര്‍ക്കുവേണമെങ്കിലും ഞങ്ങളോട് സംസാരിക്കാം. പൗരത്വനിയമഭേദഗതി ഭരണഘടനാ വിരുദ്ധമല്ലെന്ന് ബോധ്യപ്പെടുത്താന്‍ അവര്‍ക്ക് കഴിയുമെങ്കില്‍ പ്രതിഷേധങ്ങള്‍ ഞങ്ങള്‍ അവസാനിപ്പിക്കും' -ഷഹീന്‍ബാഗിലെ സമരക്കാരിലൊരാളായ സയ്യിദ് താസീര്‍ അഹമദ് പറഞ്ഞു. 

പൗരത്വനിയമത്തിനെതിരെയും, പ്രതിഷേധിച്ച ജാമിയ സര്‍വ്വകലാശാലയിലെ വിദ്യാര്‍ത്ഥികള്‍ക്കു നേരെയുണ്ടായ അക്രമത്തില്‍ പ്രതിഷേധിച്ചുമാണ് സ്ത്രീകളും കുട്ടികളുമുള്‍പ്പെടുന്ന സമരക്കാര്‍ കഴിഞ്ഞ 50 ദിവസത്തോളമായി ഷാഹിൻ ബാഗില്‍ സമരം നടത്തിവരുന്നത്. ഷാഹിൻ ബാഗ് സമരം മോഡലാക്കി കേരളം ഉൾപ്പെടെയുള്ള രാജ്യത്തെ മിക്ക സംസ്ഥാനങ്ങളിലും ഇതേസമരം നടക്കുകയാണ്.