യൂത്ത് കോണ്‍ഗ്രസ് നേതാവിന് ഡിസിസി ജനറല്‍ സെക്രട്ടറിയുടെ ക്രൂരമര്‍ദനം; വീഡിയോ ദൃശ്യങ്ങള്‍ പുറത്ത്
തിരുവനന്തപുരം: തിരുവനന്തപുരത്ത് യൂത്ത് കോണ്‍ഗ്രസ് നേതാവിന് ഡിസിസി ജനറല്‍ സെക്രട്ടറിയുടെ ക്രൂരമര്‍ദനം. യൂത്ത് കോണ്‍ഗ്രസ് മാരായിമുട്ടം മണ്ഡലം പ്രസിഡന്റ് ജയനെ ഡിസിസി ജന. സെക്രട്ടറി സുരേഷ് ബാറ്റ് കൊണ്ട് തലയ്ക്കടിച്ച് വീഴ്ത്തുന്ന ദൃശ്യങ്ങള്‍ മാതൃഭൂമി ന്യൂസിന് ലഭിച്ചു.
ഏതാനും ദിവസം മുന്‍പാണ് സംഭവം നടന്നത്. പരിക്കേറ്റ ജയനെ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു.
മാരായിമുട്ടം ബാങ്കിലെ അഴിമതിക്കെതിരെ ജയന്‍ പരാതി നല്‍കിയിരുന്നു. ഇതുമായി ബന്ധപ്പെട്ട തർക്കങ്ങളാണ് മർദനത്തിലേയ്ക്ക് നയിച്ചതെന്നാണ് സൂചന.
Content Highlights: DCC Gen Secy Assaulting Youth Cong Leader,thiruvanathapuram