കോണ്‍ഗ്രസിന്റെ സ്ഥിതി അതീവ നിരാശാജനകം; മാറിച്ചിന്തിച്ചേ മതിയാകൂ- ജ്യോതിരാദിത്യ സിന്ധ്യ
പാര്‍ട്ടിയുടെ സമീപനരീതി മാറണമെന്നാവശ്യപ്പെട്ട് കോണ്‍ഗ്രസിന്റെ മുതിര്‍ന്ന നേതാവ് ജയ്‌റാം രമേശ് രംഗത്തെത്തിയതിനു പിന്നാലെയാണ് സിന്ധ്യയും വിമർശനമുന്നയിച്ചിരിക്കുന്നത്.
![https://www.mathrubhumi.com/polopoly_fs/1.2269631.1506503567!/image/image.jpg_gen/derivatives/landscape_894_577/image.jpg https://www.mathrubhumi.com/polopoly_fs/1.2269631.1506503567!/image/image.jpg_gen/derivatives/landscape_894_577/image.jpg](https://www.mathrubhumi.com/polopoly_fs/1.2269631.1506503567!/image/image.jpg_gen/derivatives/landscape_894_577/image.jpg)
ന്യൂഡല്‍ഹി: ഡല്‍ഹി നിയമസഭാ തിരഞ്ഞെടുപ്പിലെ ദയനീയ പ്രകടനത്തെ തുടര്‍ന്ന് വിമര്‍ശനവുമായി കോണ്‍ഗ്രസ് നേതാവ് ജ്യോതിരാദിത്യ സിന്ധ്യയും രംഗത്ത്. ഡല്‍ഹി നിയമസഭാ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിനേറ്റ തിരിച്ചടി അങ്ങേയറ്റം നിരാശാജനകമാണൈന്നും പാര്‍ട്ടിയുടെ സമീപനരീതി മാറേണ്ട സമയം അതിക്രമിച്ചെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
പാര്‍ട്ടിയുടെ സമീപനരീതി മാറണമെന്നാവശ്യപ്പെട്ട് കോണ്‍ഗ്രസിന്റെ മുതിര്‍ന്ന നേതാവ് ജയ്‌റാം രമേശ് രംഗത്തെത്തിയതിനു പിന്നാലെയാണ് സിന്ധ്യയും വിമർശനമുന്നയിച്ചിരിക്കുന്നത്.
"നിലവിലെ സാഹചര്യം അങ്ങേയറ്റം നിരാശയുണ്ടാക്കുന്നതാണ്. പുതിയരീതിയും പുതിയ സമീപനവും അനിവാര്യമായിരിക്കുന്നു. കാലം മാറി, രാജ്യവും മാറിയിരിക്കുന്നു. നാം ജനങ്ങളിലേയ്ക്ക് ഇറങ്ങിയേ മതിയാവൂ. ലോക്‌സഭാ തിരഞ്ഞെടുപ്പിന് ശേഷം ഏതാനും സംസ്ഥാനങ്ങളില്‍ നാം സര്‍ക്കാരുണ്ടാക്കി", അദ്ദേഹം പറഞ്ഞു.
സ്വയം അഴിച്ചുപണിയാന്‍ കോണ്‍ഗ്രസ് നേതാക്കള്‍ തയ്യാറാവണമെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ജയ്‌റാം രമേശ് അഭിപ്രായപ്പെട്ടിരുന്നു. അല്ലെങ്കില്‍ നാം അപ്രസക്തരാകും. നമ്മുടെ ധാര്‍ഷ്ട്യം മാറ്റിവെക്കണം. അധികാരമില്ലാതായിട്ട് ആറ് വര്‍ഷമായെങ്കിലും ഇപ്പോഴും മന്ത്രിമാരെപ്പോലെയാണ് നമ്മില്‍ പലരും പലപ്പോഴും പെരുമാറുന്നത്. പാര്‍ട്ടിയുടെ ഉള്ളടക്കവും രീതിയും മാറിയേ തീരൂ എന്നും ജയ്‌റാം രമേശ് കഴിഞ്ഞദിവസം പറഞ്ഞിരുന്നു.
Content Highlights: "extremely disappointing"- Congress leader Jyotiraditya Scindia