ഇറാഖിലെ കിർകുക്കിൽ സൈനിക ക്യാമ്പിനു നേരെ റോക്കറ്റ് ആക്രമണം
by Jaihind News Bureau
ഇറാഖിലെ കിർകുക്കിൽ അമേരിക്കൻ സേനാ സാന്നിധ്യമുള്ള ഇറാഖി സൈനിക ക്യാമ്പിനു നേരെ റോക്കറ്റ് ആക്രമണം. വ്യാഴാഴ്ച രാത്രിയുണ്ടായ ആക്രമണത്തിലെ നാശനഷ്ടങ്ങൾ സംബന്ധിച്ച് വിവരങ്ങൾ അറിവായിട്ടില്ല. കഴിഞ്ഞ ഡിസംബറിൽ ഇവിടെയുണ്ടായ റോക്കറ്റ് ആക്രമണത്തിൽ ഒരു അമേരിക്കൻ കരാറുകാരൻ കൊല്ലപ്പെട്ടിരുന്നു. ആക്രമണത്തിനുപിന്നിൽ ഹിസ്ബുല്ലയാണെന്നായിരുന്നു അമേരിക്കയുടെ ആരോപണം. അമേരിക്ക നടത്തിയ പ്രത്യാക്രമണത്തിൽ 25 ഹിസ്ബുല്ല അംഗങ്ങളും മരിച്ചു. ഇതിനു പിന്നാലെ, ഇറാൻ സേനാ തലവൻ കാസിം സുലൈമാനി കൊല്ലപ്പെട്ട ആക്രമണവുമുണ്ടായി.