വിവാദം രാഷ്ട്രീയ പ്രേരിതം; റിപ്പോർട്ടിൽ ഉള്ളത് യുഡിഎഫ് കാലത്തെ വീഴ്ച; ന്യായീകരണവുമായി സിപിഎം
by Janam TV Web Deskതിരുവനന്തപുരം: സിഎജി റിപ്പോർട്ടുമായി ബന്ധപ്പെട്ടുള്ള വിവാദത്തിൽ ന്യായീകരണവുമായി സിപിഎം രംഗത്ത്. തിരുവനന്തപുരത്ത് ചേർന്ന പാർട്ടി സംസ്ഥാന സെക്രട്ടറിയേറ്റിലാണ് ന്യായീകരണം നടത്താൻ തീരുമാനമായത്.
സിഎജി വിവാദം രാഷ്ട്രീയ പ്രേരിതമാണെന്നാണ് സിപിഎം വാദം. സിഎജി റിപ്പോർട്ടിൽ പറയുന്ന കാര്യങ്ങൾ യുഡിഎഫ് ഭരണകാലത്തെ വീഴ്ചയാണ്. പ്രചരണങ്ങളെ മുഖ്യമന്ത്രി നേരിടും. വിവാദം അവഗണിച്ച് മുന്നോട്ട് പോകാനും സിപിഎം തീരുമാനം. സാധാരണ നടപടി ക്രമങ്ങളിലൂടെ കടന്ന് പോകും. ആരോപണങ്ങൾക്ക് മുഖ്യമന്ത്രി മറുപടി നൽകാനും സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റിൽ തീരുമാനമായി.
സർക്കാരിനും ആഭ്യന്തര വകുപ്പിനുമെതിരെ ഗുരുതര ആരോപണങ്ങളാണ് സിഎജി റിപ്പോർട്ടിലുള്ളത്. തെരഞ്ഞെടുപ്പ് അടുത്ത് വരുന്ന സാഹചര്യത്തിൽ പാർട്ടിയ്ക്ക് വലിയ തിരിച്ചടി തന്നെയാണ് ഇപ്പോൾ ഉയർന്നിരിക്കുന്ന വിവാദങ്ങൾ. അതിനാൽ തന്നെയാണ് യുഡിഎഫിന്റെ തലയിൽ ചാരി ന്യായീകരിക്കാനുള്ള ശ്രമം സിപിഎം നടത്തുന്നത്.