https://janamtv.com/wp-content/uploads/2019/07/p-t-thomas.jpg

സഭയിൽ താൻ ഉന്നയിച്ച കാര്യങ്ങൾ സത്യമാണെന്ന് തെളിഞ്ഞിരിക്കുന്നു; ഡിജിപിയെ മാറ്റി നിർത്തി അന്വേഷണം നടത്തണം പിടി തോമസ്

by

കൊച്ചി: പോലീസ് ആസ്ഥാനത്തെ അഴിമതിയുമായി ബന്ധപ്പെട്ട് നിയമസഭയിൽ താൻ ഉന്നയിച്ച കാര്യങ്ങൾ സത്യമാണെന്ന് തെളിഞ്ഞിരിക്കുകയാണെന്ന് പിടി തോമസ് എംഎൽഎ. വിഷയത്തിൽ ഡിജിപിയെ മാറ്റി നിർത്തി അന്വേഷിണം നടത്തണം. ആരോപണങ്ങൾ മുഖ്യമന്ത്രി ചിരിച്ചു തള്ളുന്നത് ദുരൂഹത വർദ്ധിപ്പിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.

മുഖ്യമന്ത്രിയ്ക്കും സർക്കാരിനും ഇക്കാര്യങ്ങൾ അറിയുമോയെന്ന് വ്യക്തമാക്കേണ്ടതാണ്. വിഷയത്തിൽ സിബിഐ അന്വേഷണമാണ് വേണ്ടതെന്നും പിടി തോമസ് കൊച്ചിയിൽ മാദ്ധ്യമങ്ങളോട് പറഞ്ഞു.

സംസ്ഥാന പൊലീസ് തലപ്പത്ത് വൻ അഴിമതി നടക്കുന്നുണ്ടെന്ന് പിടി തോമസ് കഴിഞ്ഞ ദിവസം സഭയിൽ ആരോപിച്ചിരുന്നു. ഇതിന് പിന്നാലെയായിരുന്നു പോലീസിൽ അഴിമതികൾ നടക്കുന്നുണ്ടെന്ന സിഎജി റിപ്പോർട്ട് പുറത്തുവന്നത്. ഡിജിപി അടക്കമുള്ള ഉന്നത ഉദ്യോഗസ്ഥരുടെ അറിവോടെയാണ് അഴിമതി നടക്കുന്നത്. കമ്പ്യൂട്ടർ, വാഹനങ്ങൾ, ലാപ്ടോപ്പ് എന്നിവ ചട്ടം ലംഘിച്ച് വാങ്ങിയെന്നും പിടി തോമസ് ആരോപിച്ചിരുന്നു.