കൂടത്തായി കേസ് അന്വേഷിച്ച കോഴിക്കോട് റൂറല്‍ എസ്പി കെജി സൈമണ്‍ പത്തനംതിട്ടയിലേക്ക്

ക്രൈം ബ്രാഞ്ച് കണ്ണൂര്‍, കാസര്‍ഗോഡ് മേധാവി ഡോ.എ. ശ്രീനിവാസിനെ കോഴിക്കോട് റൂറല്‍ എസ്പിയായി നിയമിച്ചു.

https://www.mathrubhumi.com/polopoly_fs/1.4193194.1570974399!/image/image.jpg_gen/derivatives/landscape_894_577/image.jpg
K.G Simon IPS. District Police Chief, Kozhikode Rural | File Photo:Ramnath Pai/Mathrubhumi

തിരുവനന്തപുരം: കൂടത്തായി കൂട്ടക്കൊലക്കേസിന്റെ അന്വേഷണ ഉദ്യോഗസ്ഥനും നിലവില്‍ കോഴിക്കോട് റൂറല്‍ എസ്പിയുമായ കെ.ജി സൈമണിന് സ്ഥലംമാറ്റം. അദ്ദേഹം പത്തനംതിട്ട എസ്പിയാകും.

ക്രൈം ബ്രാഞ്ച് കണ്ണൂര്‍, കാസര്‍ഗോഡ് മേധാവി ഡോ.എ. ശ്രീനിവാസിനെ കോഴിക്കോട് റൂറല്‍ എസ്പിയായി നിയമിച്ചു. കാസര്‍ഗോഡ് ജില്ലാ പൊലീസ് മേധാവി ജെയിംസ് ജോസഫിനെ ആലപ്പുഴ എസ്പിയായി നിയമിച്ചു. പത്തനംതിട്ട എസ്പി ജി.ജയ്ദേവിനെ കോട്ടയം എസ്പിയായി നിയമിച്ചു.

കോട്ടയം എസ്പിയായിരുന്ന പിഎസ് സാബുവിനെ കാസര്‍ഗോഡ് ജില്ലാ പോലീസ് മേധാവിയായി മാറ്റി നിയമിച്ചു. കോളിളക്കം സൃഷ്ടിച്ച കൂടത്തായി കൊലപാതക പരമ്പരക്കേസിന് തുമ്പുണ്ടാക്കിയ അന്വേഷണ ഉദ്യോഗസ്ഥനാണ് പത്തനംതിട്ട എസ്.പിയായി നിയമിക്കപ്പെട്ട കെജി സൈമണ്‍.

Content Highlights: Kozhikode rural SP KG Simon transferred to Pathanamthitta