ബലാത്സംഗക്കേസുകളില്‍ ആറുമാസത്തിനകം വധശിക്ഷ നടപ്പാക്കണം; നിയമഭേദഗതി വേണം- കെജ്‌രിവാള്‍

പ്രതികളുടെ മരണവാറണ്ട് സ്റ്റേ ചെയ്തുകൊണ്ടുള്ള കോടതി വിധിക്ക് കാരണം കെജ്‌രിവാളാണെന്ന് നിര്‍ഭയയുടെ പിതാവ് ആരോപിച്ചിരുന്നു. നിര്‍ഭയ കേസ് രാഷ്ട്രീയ ലാഭത്തിനു വേണ്ടി ഉപയോഗിക്കുകയാണെന്നും അദ്ദേഹം ആരോപിച്ചിരുന്നു. പിന്നാലെയാണ് കെജ്‌രിവാളിന്റെ പ്രതികരണം.

https://www.mathrubhumi.com/polopoly_fs/1.1116050.1536601329!/image/image.jpg_gen/derivatives/landscape_894_577/image.jpg

ന്യൂഡല്‍ഹി: നിര്‍ഭയ കേസ് പ്രതികളുടെ മരണവാറണ്ട് കോടതി സ്റ്റേ ചെയ്ത വിഷയത്തില്‍ പ്രതികരണവുമായി ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍. നിര്‍ഭയ കേസിലെ നാലു പ്രതികളെ എത്രയും വേഗം തൂക്കിലേറ്റണമെന്നും നിലവിലെ നിയമങ്ങള്‍ സ്ത്രീ സുരക്ഷ മുന്‍നിര്‍ത്തി ഭേദഗതി ചെയ്യണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ബലാത്സംഗക്കേസുകളില്‍ ആറു മാസത്തിനകം വധശിക്ഷ നടപ്പാക്കുന്ന വിധം നിയമ ഭേദഗതി ഉടന്‍ വേണം. നിര്‍ഭയ കേസിലെ പ്രതികള്‍ നിയമത്തിന്റെ പഴുതുകള്‍ ഉപയോഗിച്ച് വധശിക്ഷ നീട്ടിക്കൊണ്ടി പോകുകയാണെന്നും അദ്ദേഹം ട്വീറ്റ് ചെയ്തു.

പ്രതികളുടെ മരണവാറണ്ട് സ്റ്റേ ചെയ്തുകൊണ്ടുള്ള കോടതി വിധിക്ക് കാരണം കെജ്‌രിവാളാണെന്ന് നിര്‍ഭയയുടെ പിതാവ് ആരോപിച്ചിരുന്നു. നിര്‍ഭയ കേസ് രാഷ്ട്രീയ ലാഭത്തിനു വേണ്ടി ഉപയോഗിക്കുകയാണെന്നും അദ്ദേഹം ആരോപിച്ചിരുന്നു. പിന്നാലെയാണ് കെജ്‌രിവാളിന്റെ പ്രതികരണം.

നിര്‍ഭയ കേസിലെ ശിക്ഷാവിധി നടപ്പിലാക്കുന്നതിന് മണിക്കൂറുകള്‍ മാത്രം ബാക്കിനില്‍ക്കെയാണ് പ്രതികള്‍ക്കെതിരായ മരണ വാറണ്ട് സ്റ്റേ ചെയ്തു കൊണ്ട് പട്യാല ഹൗസ് കോടതി ഉത്തരവിറക്കിയത്. നാല് പ്രതികളുടെയും വധശിക്ഷ ഇനിയൊരു ഉത്തരവ് ഉണ്ടാവുന്നത് വരെ നടപ്പാക്കരുതെന്നാണ് കോടതി നിര്‍ദ്ദേശം. കോടതി വിധികേട്ട് പൊട്ടിക്കരഞ്ഞുകൊണ്ടാണ് നിര്‍ഭയയുടെ അമ്മ ആശാദേവി പ്രതികരിച്ചത്. കുറ്റവാളികല്‍ക്ക് മുന്നില്‍ കോടതിയും സര്‍ക്കാരും തലകുനിക്കുകയാണെന്ന് അവര്‍ പ്രതികരിച്ചിരുന്നു. പ്രതികള്‍ക്ക് വധശിക്ഷയില്‍നിന്ന് രക്ഷപ്പെടാന്‍ അവസരം നല്‍കാനാണെങ്കില്‍ തങ്ങള്‍ക്ക് ഇത്രയധികം പ്രതീക്ഷ നല്‍കിയത് എന്തിനാണെന്നും ആശാ ദേവി ചോദിച്ചിരുന്നു.

Content Highlights: New Delhi CM Aravind Kejriwal on Nirbhaya Case