വെള്ളാപ്പള്ളിക്ക് തിരിച്ചടി ; ഭരണസമിതിയില്‍ സുഭാഷ് വാസുവിന് തുടരാമെന്ന് കോടതി

https://www.mangalam.com/uploads/thumbs/imagecache/600x361/uploads/news/2020/01/369112/vellapalli.jpg

ആലപ്പുഴ : മാവേലിക്കര യൂണിയന്‍ പിരിച്ച് വിട്ട് അഡ്മിനിസ്‌ട്രേറ്റീവ് ഭരണത്തില്‍ കീഴലാക്കിയ വെള്ളാപ്പള്ളി നടേശന് കോടതിയില്‍ തിരിച്ചടി. ഭരണ സമിതി പിരിച്ച് വിട്ട നടപടി ചോദ്യം ചെയ്ത് സുഭാഷ് വാസു നല്‍കിയ ഹര്‍ജി കൊല്ലം സബ് കോടതി അംഗീകരിച്ചു. സുഭാഷ് വാസുവിന്റെ നേതൃത്വത്തിലുള്ള ഭരണസിമിതിയുടെ കാലാവധി ഇനിയും ഒന്നര വര്‍ഷം ഉള്ളതിനാല്‍ അഡ്മിനിസ്‌ട്രേറ്റീവ് ഭരണം നിലനില്‍ക്കില്ലെന്നാണ് കോടതി ഉത്തരവ്.

കഴിഞ്ഞ ഡിസംബര്‍ 26നാണ് സുഭാഷ് വാസുവിനെ നേതൃത്ത്വത്തിലുള്ള ഭരണ സമിതിയെ പുറത്താക്കി യൂണിയന്‍ ഭരണം അഡ്മിനിസ്‌ട്രേറ്റര്‍ക്ക് വെള്ളാപ്പള്ളി നടേശന്‍ കൈമാറിയത്. 28ന് അഡ്മിനിസ്‌ട്രേറ്റര്‍ ചുമതല ഏറ്റെടുക്കുകയഒം ചെയ്തിരുന്നു. കോടതി ഉത്തരവ് അനുസരിച്ച് സുഭാഷ് വാസുവിന്റെ നേതൃത്വത്തില്‍ ഉള്ള ഭരണസമിതിക്ക് തുടരാം.