
ഭരണസമിതി പിരിച്ചുവിട്ട നടപടി; വെള്ളാപ്പള്ളി നടേശന് കോടതിയിൽ തിരിച്ചടി
by Ruhasina J Rആലപ്പുഴ: മാവേലിക്കര യൂണിയൻ പിരിച്ച് വിട്ട് അഡ്മിനിസ്ട്രേറ്റീവ് ഭരണത്തിൻ കീഴിലാക്കിയ വെള്ളാപ്പള്ളി നടേശന് കോടതിയിൽ തിരിച്ചടി. ഭരണസമിതി പിരിച്ചുവിട്ട നടപടി ചോദ്യം ചെയ്ത് സുഭാഷ് വാസു നൽകിയ ഹർജി കൊല്ലം സബ് കോടതി അംഗീകരിച്ചു. സുഭാഷ് വാസുവിന്‍റെ നേതൃത്വത്തിലുള്ള ഭരണസമിതിയുടെ കാലാവധി ഇനിയും ഒന്നര വർഷം ഉള്ളതിനാൽ അഡ്മിനിസ്ട്രേറ്റീവ് ഭരണം നിലനിൽക്കില്ലെന്നാണ് കോടതി ഉത്തരവ്.