തിരക്കേറിയ ലോക നഗരങ്ങളുടെ പട്ടികയിൽ ബെംഗളൂരുവിന് ഒന്നാം സ്ഥാനം
by Ruhasina J Rബെംഗളൂരു: ലോകത്ത് ഏറ്റവും മോശം ഗതാഗതമുള്ള നഗരങ്ങളുടെ പട്ടികയില്‍ ബെംഗളൂരു ഒന്നാമതാണെന്ന് പഠനം. ടോംടോം ട്രാഫിക് ഇൻഡക്‌സിന്റെ റിപ്പോട്ട് പ്രകാരം കഴിഞ്ഞ വർഷം ഏറ്റവും കൂടുതൽ ട്രാഫിക് തിരക്കേറിയ ലോക നഗരങ്ങളുടെ പട്ടികയിലാണ് ബെംഗളൂരുവിന് ഒന്നാം സ്ഥാനം. ഏറ്റവും തിരക്കേറിയ 10 നഗരങ്ങളുടെ പട്ടികയില്‍ ബെംഗളൂരു ഉള്‍പ്പെടെ നാല് ഇന്ത്യന്‍ നഗരങ്ങള്‍ സ്ഥാനം നേടി. മുംബൈ നാലാം സ്ഥാനത്തും പൂനെ അഞ്ചാം സ്ഥാനത്തും ഡൽഹി എട്ടാം സ്ഥാനത്തുമാണ്.
ഗതാഗതക്കുരുക്ക് കാരണം ബെംഗളൂരു നിവാസികള്‍ക്ക് എല്ലാ വര്‍ഷവും ശരാശരി 243 മണിക്കൂര്‍ (10 ദിവസവും 3 മണിക്കൂറും) നഷ്ടപ്പെടുന്നതായാണ് നെതര്‍ലാന്‍ഡ്‌സ് ആസ്ഥാനമായുള്ള ലൊക്കേഷൻ ടെക്നോളജി സ്പെഷ്യലിസ്റ്റായ ടോംടോം നടത്തിയ സർവ്വേ ഫലം വ്യക്തമാക്കുന്നത്.