https://www.deshabhimani.com/images/news/large/2020/01/untitled-1-846680.jpg

കുമ്പളങ്ങിയിൽ ഷമ്മിയുടെ കഴുത്തുനീട്ടി നോട്ടം ഫഹദിന്റെ സംഭാവന - ഉണ്ണിമായ പ്രസാദ്‌

by

ഉണ്ണിമായ എന്ന നടിയുടെ റേഞ്ച് മനസിലാക്കിത്തന്ന കഥാപാത്രമാണ് അഞ്ചാം പാതിരയിലെ പൊലീസ് ഉദ്യോഗസ്ഥ കാതറിൻ മരിയ. ആർക്കിടെക്റ്റ് കൂടിയായ ഉണ്ണിമായ സിനിമയെ അത്രമേൽ സ്നേഹിച്ചു ക്യാമറയ്ക്കു പിന്നിലും പിന്നീട് അഭിനയത്തിലേക്കും എത്തുകയായിരുന്നു. മഹേഷിന്റെ പ്രതികാരത്തിൽ കാസ്‌റ്റിങ്‌ ഡയറക്‌ടറും കുമ്പളങ്ങി നൈറ്റ്‌സിലെ സഹസംവിധായികയുമായ ഉണ്ണിമായ സിനിമയിലെ രസകരമായ ചില കാര്യങ്ങൾ പങ്കുവയ്‌ക്കുയാണ്‌ "ദ ഹിന്ദു'വിന്‌ നൽകിയ അഭിമുഖത്തിൽ.

https://www.deshabhimani.com/images/inlinepics/Untitled-1(134).jpg

കുമ്പളങ്ങി നൈറ്റ്‌സിൽ ഏറ്റവും പ്രാധാന്യമുള്ള രംഗമായിരുന്നു ഫഹദ്‌ അടുക്കളയിലേക്ക്‌ കടന്നുവരുന്നത്‌. വാതിൽക്കൽ പാതിമറഞ്ഞ്‌ കഴുത്തുനീട്ടിയുള്ള നോട്ടവും തുടർന്നുള്ള സംഭാഷണങ്ങളും ഇപ്പോഴും പ്രേക്ഷേകർ ആവർത്തിച്ച്‌ കാണുന്നവയാണ്‌. ആ രംഗം ഫഹദിന്റെ സ്വന്തം സംഭാവനയാണെന്ന്‌ ഉണ്ണിമായ പറയുന്നു. തിരക്കഥയിൽ ഫഹദ്‌ അടുക്കളയിലേക്ക്‌ കയറിനിന്ന്‌ ബേബിമോളോടും സിമിയോടും സംസാരിക്കുന്നതായാണ്‌ ഉണ്ടായിരുന്നത്‌. ക്യാമറാമാനായ ഷൈജു ഖാലിദ്‌ അതിനനുസരിച്ച്‌ ലൈറ്റെല്ലാം സെറ്റ്‌ ചെയ്‌തുവച്ചു. ആ രംഗത്തിനുവേണ്ടി സംവിധായകൻ അടക്കം കാത്തിരിക്കുമ്പോഴാണ്‌ ഫഹദ്‌ പറഞ്ഞതിനേക്കാൾ ഇഫക്‌ടീവായി അത്‌ ചെയ്‌തത്‌. അടുക്കളയിലേക്ക്‌ കടക്കുന്നതിന്‌ പകരം വാതിൽക്കൽനിന്ന്‌ കഴുത്ത്‌ അകത്തേക്ക്‌ നീട്ടി സംസാരിക്കുന്നു. അസ്വഭാവികമായ പെരുമാറ്റം കൃത്യമായി അവതരിപ്പിക്കാൻ അത്‌ സഹായകമായി. ഷമ്മി എന്ന കഥാപാത്രത്തിന്റെ സ്വഭാവം മനസ്സിലാക്കാൻ അത്‌ നന്നായി ഉപകരിച്ചു ‐ ഉണ്ണിമായ പറയുന്നു.