അധികാരത്തിനൊപ്പം ഇന്ന് മാധ്യമപ്രവര്‍ത്തനം കൈകോര്‍ത്തു നടക്കുകയാണ്-സാഗരിഗ ഘോഷ്

. അപ്രിയസത്യങ്ങള്‍ വിളിച്ചു പറയുന്ന മാധ്യമപ്രവര്‍ത്തനമുണ്ടായിരുന്നു. എന്നാല്‍ ഇന്നത് മാറി.

by
https://www.mathrubhumi.com/polopoly_fs/1.4489667.1580447944!/image/image.png_gen/derivatives/landscape_894_577/image.png
Photo:Sidheek Akber

തിരുവനന്തപുരം: ഇന്ത്യന്‍ ഇംഗ്ലീഷ് മാധ്യമമേഖലയിലെ സജീവസാന്നിധ്യമാണ് സാഗരിഗ ഘോഷ് . സര്‍ക്കാരിനെതിരേ നിരന്തരം വിമര്‍ശനങ്ങള്‍ ഉന്നയിക്കുന്നു എന്ന ഒറ്റക്കാരണത്താല്‍ അധികാരകേന്ദ്രത്തിന്റെ നോട്ടപ്പുള്ളിയുമാണവര്‍. സാഗരിഗ രചിച്ച ഇന്ദിരാഗാന്ധിയുടെ ആത്മകഥ ഏറ്റവും അധികം വായിക്കപ്പെട്ട ആത്മകഥകളിലൊന്നാണ്. സാഗരിഗയുടെ വൈ ഐ ആം എ ലിബറല്‍ എന്ന പുസ്തകം ഏറെ ശ്രദ്ധ നേടിയിരുന്നു. സാഗരിഗ ഘോഷുമായി നടത്തിയ അഭിമുഖത്തിലെ ചില പ്രസക്ത ഭാഗങ്ങള്‍

ഞങ്ങളുടെ സമയത്ത് ജേര്‍ണലിസമാണ് ചെയ്തത്. സത്യം അന്വേഷിച്ച് കണ്ടെത്തലാണ് ജേണലിസം. സര്‍ക്കാരിന്റെ ജനദ്രോഹ പ്രവര്‍ത്തനങ്ങളെ ചോദ്യം ചെയ്യലാണ് ജേണലിസം. സംവിധാനത്തെ അത് ചോദ്യം ചെയ്തുകൊണ്ടിരിക്കും. അപ്രിയസത്യങ്ങള്‍ വിളിച്ചു പറയുന്ന മാധ്യമപ്രവര്‍ത്തനമുണ്ടായിരുന്നു. എന്നാല്‍ ഇന്നത് മാറി. അധികാരസംവിധാനത്തിനൊപ്പവും വ്യവസ്ഥിതിക്കൊപ്പവും ഇന്ന മാധ്യമപ്രവര്‍ത്തനം കൈകോര്‍ത്തു നടക്കുകയാണ്.

സര്‍ക്കാരിന്റെ പ്രചരണായുധങ്ങളാണ് ഇന്ന് മാധ്യമങ്ങള്‍. അവര്‍ സര്‍ക്കാരിന്റെ സന്ദേശങ്ങള്‍ മാത്രം കൈമാറുന്ന തിരക്കിലാണ്. മാധ്യമപ്രവര്‍ത്തകര്‍ സര്‍ക്കാരിനെ ഭയക്കുകയാണിന്ന്. മാധ്യമസ്വാതന്ത്ര്യം അസ്തമിച്ചു. സര്‍ക്കാരിന് മാധ്യമങ്ങളുടെ പരസ്യം നിയന്ത്രിക്കാനുള്ള ശക്തിയുണ്ട്. ലൈസന്‍സ് കട്ട് ചെയ്യാനും ആദായനികുതി വകുപ്പിനെ ഉപയോഗിച്ച് വിരട്ടാനുമുള്ള ശേഷിയുണ്ട്. ഇതുകൊണ്ടെല്ലാം തന്നെ മാധ്യമസ്വാതന്ത്ര്യം എന്നൊന്നില്ല. നിങ്ങള്‍ക്ക് സര്‍ക്കാരിന്റെ പ്രചരണങ്ങള്‍ മാത്രമാണ് കാണേണ്ടതെങ്കില്‍ ചാനലുകള്‍ കാണാം. അല്ലെങ്കില്‍ ഓഫ് ചെയ്യാം.

ജെഎന്‍യുവിലെയും ജാമിയയിലെയും വിദ്യാര്‍ഥികള്‍ തല്ലിച്ചതയ്ക്കപ്പെട്ടത് നുണയാണോ. ഗൗരി ലങ്കേഷ് കൊല്ലപ്പെട്ടത് നുണയാണോ. നരേന്ദ്ര ദാബോല്‍ക്കറും പന്‍സാരെയും കൊല്ലപ്പെട്ടത് നുണയാണോ. കശ്മീരികള്‍ക്ക് ഇന്റര്‍നെറ്റ് ഉപയോഗം പോലും വിലക്കിയത് നുണയാണോ.ഇതെല്ലാം നുണയാണോ

വിചിത്രമായ വാദമാണത്. ഇന്ത്യയെ സംവാദങ്ങളിലൂടെ ഉന്നതിയിലേക്കെത്തിക്കണമെന്നാണ് ഞങ്ങള്‍ ആഗ്രഹിക്കുന്നത്. ഇങ്ങനെ പറയുന്നതിലൂടെ നിങ്ങള്‍ ഇന്ത്യന്‍ വോട്ടര്‍മാരെ നിയമവിരുദ്ധരാക്കുകയാണ്. പാകിസ്താനി, ജിഹാദിസ്റ്റ്, അര്‍ബന്‍ നക്‌സലൈറ്റ്, തുക്കഡെ തുക്കഡെ ഗാങ് എന്നെല്ലാം വിളിക്കുന്നത് വിയോജിപ്പുകളെയും എതിര്‍പ്പുകളെയും നിയമവിരുദ്ധ പ്രവൃത്തിയാക്കി മാറ്റുകയാണ്. അങ്ങനെ ചെയ്യുന്നതിലൂടെ നിങ്ങള്‍ ജനാധിപത്യത്തെ കശാപ്പ് ചെയ്യുകയാണ്. 

സിഎഎ ഭരണഘടനാവിരുദ്ധമാണ്. ഭരണഘടന എല്ലാ മതങ്ങളെയും ഒന്നായാണ് കാണുന്നത്. നിങ്ങള്‍ക്ക് അനധികൃത കുടിയേറ്റം തടയാനും നുഴഞ്ഞുകയറ്റം തടയാനും നിയമം നിര്‍മ്മിക്കാം. പക്ഷെ നിങ്ങള്‍ക്ക് ആധുനിക ഇന്ത്യന്‍ നിയമങ്ങളില്‍ മതം കൊണ്ടുവരാന്‍ എങ്ങനെയാണ് സാധിക്കുന്നത്. ജനങ്ങള്‍ക്ക് വേണ്ടത് തൊഴിലില്ലായ്മയെ കുറിച്ചുള്ള നാഷണല്‍ റജിസ്റ്ററാണ്. അല്ലാതെ പൗരത്വ റജിസ്റ്ററല്ല. 45 വര്‍ഷത്തിനിടയിലെ ഏറ്റവും വലിയ തൊഴിലില്ലായ്മയാണ് ഇന്ന നാം നേരിടുന്നത്. അതേ കുറിച്ച് സംസാരിക്കട്ടെ, അതാദ്യം പരിഹരിക്കട്ടെ.

ഇന്ത്യന്‍ സിനിമാലോകത്തിന് രാഷ്ട്രീയക്കാരോട് വലിയ ചായ്‌വാണ്. പദ്മശ്രീ അടക്കമുള്ള അവാര്‍ഡുകള്‍ ലഭിക്കാന്‍ അവര്‍ക്ക് രാഷ്ട്രീയലോകവുമായി അടുപ്പം വേണം. ആദായ നികുതി വകുപ്പിന്റെ വേട്ടയാടലില്ലാതിരിക്കാന്‍ അവര്‍ക്ക് രാഷ്ട്രീയക്കാരെ പിണക്കാന്‍ കഴിയില്ല. പ്രത്യേകിച്ച് കേന്ദ്രസര്‍ക്കാരിനെ. കേന്ദ്രത്തിലെ അധികാരം എന്നത് വളരെ ശക്തമാണ്. വലുതുമാണത്. അതിന്റെ വേട്ടയാടലിനെ പ്രതിരോധിക്കുക എളുപ്പമല്ല. സെന്‍സര്‍ ബോര്‍ഡിനെയും തിയ്യറ്ററുകളെയും  രാഷ്ട്രീയക്കാരാണ് നിയന്ത്രിക്കുന്ത്. യുകെയിലെ സെന്‍സര്‍ബോര്‍ഡില്‍ നിങ്ങള്‍ക്ക് രാഷ്ട്രീയക്കാരെ കാണാന്‍ സാധിക്കില്ല. 

content highlights: Sagariga Ghose speaks about Indian Journalism, Interview, MBIFL