https://www.doolnews.com/assets/2020/01/2-3-399x227.jpg

പതിനേഴ് പേരെ കൊന്ന ഹിന്ദു ഭീകരര്‍ക്ക് ധ്യാനം, ജാമ്യം, ജോലി; പെറ്റിക്കേസില്‍ പോലും ശിക്ഷിക്കപ്പെടാത്ത മുസ്‌ലീം ചെറുപ്പക്കാര്‍ക്ക് നീണ്ട തടവ്

by

ഗുജറാത്തില്‍ മുസ്‌ലീങ്ങളെ പച്ചക്ക് തീ കൊളുത്തി കൊന്ന്, മുസ്‌ലീം വംശഹത്യക്ക് നേതൃത്വം നല്‍കിയ കേസില്‍ കോടതി ശിക്ഷിച്ച 17 സംഘപരിവാര്‍ ഭീകരര്‍ക്ക് ജനുവരി 27 നാണ് ഇന്ത്യയുടെ പരമോന്നത നീതി പീഠമാണ് ജാമ്യം അനുവദിച്ചത്. ശക്തമായ നിയമ പോരാട്ടത്തിലൂടെയാണ് ഈ ഭീകരവാദികള്‍ നേരത്തെ ശിക്ഷിക്കപ്പെട്ടത്.

സുപ്രീം കോടതിയുടെ മേല്‍ നോട്ടത്തില്‍ വിചാരണ നടന്ന ഗുജറാത്ത് മുസ്‌ലീം വംശഹത്യാ കേസുകളില്‍ ഒന്നിലെ പ്രതികള്‍ക്കാണ് ജാമ്യം നല്‍കിയത്. സുപ്രീം കോടതി അടക്കമുള്ള സകലമാന കോടതികളിലും കയറി ഇറങ്ങി നീണ്ട നിയമ പോരാട്ടത്തിന്റെ ഭാഗമായാണ് പ്രതികള്‍ ശിക്ഷിക്കപ്പെട്ടത്.

എന്നിട്ടും പരമോന്നത നീതിപീഠം തന്നെ അവര്‍ക്ക് ജാമ്യം നല്‍കിയിരിക്കുന്നു. സാമൂഹിക സേവനങ്ങളിലും ആത്മീയ കാര്യങ്ങളിലും മുഴുകണമെന്ന സാരോപദേശവും നല്‍കിയിട്ടുണ്ട് ബഹുമാനപ്പെട്ട കോടതി.

https://www.doolnews.com/assets/2020/01/gujarath-riot.jpg

ഗുജറാത്തിലെ തന്നെ മറ്റൊരു വര്‍ഗീയ കലാപമായ നരോദാ പാട്ടിയാ കേസില്‍ ശിക്ഷിക്കപ്പെട്ട മുന്‍ ഗുജറാത്ത് മന്ത്രി മായാ കൊട്‌നാനി അടക്കമുള്ളവരും വര്‍ഷങ്ങള്‍ക്ക് മുന്‍പെ ജാമ്യത്തില്‍ പുറത്ത് ഇറങ്ങിയിരുന്നു. ചുരുക്കി പറഞ്ഞാല്‍ ഇന്ത്യയില്‍ ഹിന്ദുത്വ ഭീകരര്‍ക്ക് എതിരെ കുറ്റം തെളിഞ്ഞാല്‍ പോലും അവര്‍ക്ക് മോചനം സാധ്യമാണ് എന്നര്‍ത്ഥം.

ബോംബ് സ്‌ഫോടന കേസില്‍ വിചാരണ നേരിടുന്ന പ്രഗ്യാ സിംഗ് അടക്കമുള്ള ഭീകരവാദികള്‍ പാര്‍ലമെന്റിലും പ്രതിരോധ സമതിയിലും എത്തുകയും ചെയ്യും. അതാണ് അഭിനവ ഇന്ത്യ!

ഒരു പതിറ്റാണ്ടില്‍ അധികമായി ഒരു പെറ്റി കേസില്‍ പോലും ശിക്ഷിക്കപ്പെടാതെയാണ് സക്കറിയ, ശറഫുദ്ധീന്‍ അടക്കമുള്ള നിരവധി മുസ്‌ലീം യുവാക്കള്‍ യു.എ.പി.എ പ്രകാരം ഇന്ത്യയുടെ വിവിധ ജയിലുകളില്‍ കഴിയുന്നത്. ഇവരുടെ വിചാരണയില്‍ സാക്ഷി വിസ്താരം കഴിഞ്ഞപ്പോള്‍ സക്കറിയക്ക് എതിരെ ഒറ്റ സാക്ഷി പോലും മൊഴി നല്‍കിയിട്ടില്ല.

ശറഫുദ്ദീനെതിരെ ആവട്ടെ കേസില്‍ നേരിട്ടുള്ള സാക്ഷികള്‍ പോലുമില്ല. ( ഇത്തരത്തിലുള്ളവരുടെ കേസിന്റെ ക്രെഡിബിലിറ്റി നോക്കിയുള്ള ലിസ്റ്റ് ഒരുപാടാണ്. ചിലത് മാത്രമാണ് ഇവിടെ പറയുന്നത്). എന്നിട്ടും ഇവര്‍ക്ക് ജാമ്യം ലഭിക്കുന്നില്ല.

വിചാരണ അന്തിമ ഘട്ടത്തില്‍ എത്തിയപ്പോള്‍ കര്‍ണ്ണാടക സര്‍ക്കാര്‍ കേസ് വീണ്ടും വലിച്ചു നീട്ടാനാണ് ശ്രമിക്കുന്നത്. ഈ കേസുകള്‍ എല്ലാം ഇനി എന്നവസാനിക്കും എന്നുപോലും പറയാന്‍ പറ്റാത്ത വിധം അനിശ്ചിതത്വത്തിലാണ്. ഇതാണ് മുസ്‌ലീം യുവാക്കള്‍ കുടുക്കപ്പെട്ട കേസുകളുടെ വിചാരണയുടെ അവസ്ഥ.

ഈ ഗതികേടില്‍ നിന്നു രക്ഷപ്പെടാനാണ് കര്‍ണ്ണാടകയില്‍ തന്നെ ചില മുസ്‌ലീം യുവാക്കള്‍ തങ്ങള്‍ക്ക് എതിരെ ചുമത്തിയ വകുപ്പിന് കിട്ടാവുന്ന ശിക്ഷാ കാലാവധി കഴിഞ്ഞപ്പോള്‍ കുറ്റം സമ്മതിച്ച് അപമാനഭാരം പേറി ജയിലില്‍ നിന്നും ഇറങ്ങിയത്.

സക്കറിയയും ശറഫുദ്ധീനും അടക്കമുള്ളവര്‍ക്കും അങ്ങിനെയൊക്കെ ഇറങ്ങാം അല്ലെങ്കില്‍ പാനായിക്കുളം കേസിലെ പോലെ മാപ്പ് സാക്ഷികളായി ബാക്കിയുള്ളവരെ ബലി കൊടുത്തുകൊണ്ടും ഇറങ്ങാം.

https://www.doolnews.com/assets/2020/01/zakkaria.jpg

അതിനൊന്നും മുതിരാതെ െൈദവത്തില്‍ അര്‍പ്പിച്ചു കൊണ്ടാണ് ജീവിച്ചിരിക്കുന്ന ഈ ഓരോ രക്തസാക്ഷികളും പൊരുതി നില്‍ക്കുന്നത്. ഇതാണ് കള്ള കേസുകളില്‍ അകപ്പെട്ട മുസ്‌ലീം യുവാക്കളുടെ അവസ്ഥ.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

ഒരു പെറ്റി കേസില്‍ പോലും കോടതി കുറ്റക്കാരായി കണ്ടെത്താത്ത മുസ്‌ലീം യുവാക്കള്‍ ജാമ്യം പോലും ലഭിക്കാതെ പത്തും പതിനഞ്ചും വര്‍ഷങ്ങളായി ജയിലില്‍. കുറ്റം സംശയാസ്പദമായി കോടതിയില്‍ തെളിയിക്കപ്പെട്ട് കോടതി ജീവപര്യന്തം ശിക്ഷക്ക് വിധിച്ച ഭീകരവാദികള്‍ക്ക് ജാമ്യം. ആഹാ എന്ത് നല്ല സുന്ദരമായ ആചാരങ്ങള്‍ അല്ലെ? ജനാധിപത്യത്തിന്റെയും മതേതരത്വത്തിന്റെയും ഉത്സവം എന്ത് രസമാണ് അല്ലെ?

യുവര്‍ ഓണര്‍, കുറ്റം തെളിയിക്കപ്പെട്ട ഭീകരര്‍ക്കാണ് ഇന്നലെ ജാമ്യം നല്‍കിയത്. ആ സന്ദര്‍ഭത്തില്‍ തന്നെ ബഹുമാനപ്പെട്ട കോടതിയോട് ഒരു കാര്യം ഓര്‍മ്മിപ്പിക്കട്ടെ,

https://www.doolnews.com/assets/2019/04/supreme-court.jpg

‘സക്കറിയയും ശറഫുദ്ദീനും’ അടക്കമുള്ളവരെ കള്ള കേസില്‍ പ്രതികളാക്കിയ ബാംഗ്ലൂര്‍ കേസിന്റെ വിചാരണ നാല് മാസം കൊണ്ട് തീര്‍ക്കാമെന്ന് അതെ കോടതി മുറിയിലാണ് കര്‍ണ്ണാടക സര്‍ക്കാര്‍ അഞ്ച് വര്‍ഷങ്ങള്‍ക്ക് മുന്‍പ് പറഞ്ഞത്. നാല് മാസം എന്നത് അഞ്ച് വര്‍ഷങ്ങള്‍ പിന്നിട്ടു. ഇത് വരെയും വിചാരണ തീര്‍ന്നില്ല. ഇരകള്‍ ഇന്നും വേട്ടയാടപ്പെടുന്നു. വീണ്ടും ചോദിക്കട്ടെ യുവര്‍ ഓണര്‍ ‘ഇങ്ങനെ കോടതിയെ അപമാനിച്ചിട്ടും അതൊരു അപമാനമായി എന്തേ തോന്നുന്നില്ല’ ?

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ