എക്സ്പോ 2020 വേദിക്ക് പ്രൗഢിയേകുന്ന കൂറ്റൻ കുംഭഗോപുരം ‘അൽ വാസൽ പ്ലാസ’ തുറന്നു.
by Janam TV Web Deskപ്രൗഢഗംഭീരമായ ചടങ്ങുകളോടെയാണ് കൂറ്റൻ കുംഭഗോപുരമായ ‘അൽ വാസൽ പ്ലാസ’ തുറന്നത്.യു.എ.ഇ. വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം, അബുദാബി കിരീടാവകാശിയും യു.എ.ഇ. സായുധസേന ഉപ സർവ സൈന്യാധിപനുമായ ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ എന്നിവർ ചേർന്നാണ് ഗോപുരത്തിന്റെ ഉദ്ഘാടനം നിർവ്വഹിച്ചത്.ദുബായ് കിരീടാവകാശി ഷെയ്ഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം, ദുബായ് ഉപഭരണാധികാരി ഷെയ്ഖ് മക്തൂം ബിൻ മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം, യുഎഇ ഉപപ്രധാനമന്ത്രിയും ആഭ്യന്തരമന്ത്രിയുമായ ഷെയ്ഖ് സെയിഫ് ബിൻ സായിദ് അൽ നഹ്യാൻ, ഉപപ്രധാനമന്ത്രിയും പ്രസിഡൻഷ്യൽകാര്യ മന്ത്രിയുമായ ഷെയ്ഖ് മൻസൂർ ബിൻ സായിദ് അൽ നഹ്യാൻ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു. 7.24 ലക്ഷം ഘനമീറ്റർ വിസ്തീർണവും 67.5 മീറ്റർ ഉയരവുമുള്ള അൽ വാസൽ പ്ലാസയ്ക്ക് 10,000 സന്ദർശകരെ ഉൾക്കൊള്ളാനാകും.16 ടെന്നീസ് കോർട്ടുകളുടെ വിസ്തീർണത്തിൽ നിർമ്മിച്ചിരിക്കുന്ന അൽ വാസൽ പ്ലാസയുടെ ഏറ്റവും ഉയരത്തിലെ 360 ഡിഗ്രി സ്ക്രീനിൽ എക്സ്പോയുമായി ബന്ധപ്പെട്ട കാഴ്ചകളുണ്ടാകും.ഈ വർഷം ഒക്ടോബർ 20 മുതൽ അടുത്ത വർഷം ഏപ്രിൽ 10 വരെ നടക്കുന്ന എക്സ്പോയിൽ ഇന്ത്യയടക്കം 192 രാജ്യങ്ങൾ പങ്കെടുക്കുന്നുണ്ട്. –