സംസ്ഥാനത്ത് പുതിയ കൊറോണ കേസില്ല; വ്യാജപ്രചാരണം നടത്തിയ മൂന്ന് പേര്‍ക്കെതിരെ കേസ്
by Janam TV Web Deskതൃശൂര്‍: കൊറോണ വൈറസ് ബാധയെ കുറിച്ച് വ്യാജപ്രചാരണം നടത്തിയ മൂന്ന് പേര്‍ക്കെതിരെ കേസ്. സാമൂഹ്യ മാദ്ധ്യമങ്ങളിലൂടെ കൊറോണ വൈറസിനെ കുറിച്ച് വ്യാജ വിവരങ്ങള്‍ പ്രചരിപ്പിച്ചവര്‍ക്കതെിരെയാണ് കേസ് രജിസ്റ്റര്‍ ചെയ്തത്. കൊറോണ വൈറസിനെ കുറിച്ച് സാമൂഹ്യ മാദ്ധ്യമങ്ങളില്‍ വ്യാജ വിവരം പ്രചരിക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടി ഉണ്ടാകുമെന്ന് ആരോഗ്യ മന്ത്രി കെ കെ ശൈലജ അറിയിച്ചു.
സംസ്ഥാനത്ത് ആര്‍ക്കും പുതുതായ കൊറോണ വൈറസ് ഇല്ലെന്നും മന്ത്രി പറഞ്ഞു. രോഗം പകരുന്നത് സംബന്ധിച്ച് കൃത്യമായ വിവരങ്ങള്‍ നല്‍കുന്ന മാധ്യമങ്ങളെയോ ഡോക്ടര്‍മാരെയോ മാത്രമെ ആശ്രയിക്കാന്‍ പാടുള്ളു.
കൊറോണ രോഗബാധയുടെ പശ്ചാത്തലത്തില്‍ ഒരുക്കേണ്ട സൗകര്യങ്ങളെക്കുറിച്ച് സംസ്ഥാനത്തെ എല്ലാ ആശുപത്രികള്‍ക്കും നിര്‍ദേശം നല്‍കിയിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു. ചൈനയില്‍ നിന്നെത്തുന്നവര്‍ കേന്ദ്ര ആരോഗ്യമന്ത്രാലയവുമായി ബന്ധപ്പെടണം. വൈറസ് ബാധയുള്ളവര്‍ പൊതുപരിപാടികളില്‍ പങ്കെടുക്കരുത്. ഇങ്ങനെയുള്ളവര്‍ പങ്കെടുക്കേണ്ട വിവാഹമടക്കമുള്ള ചടങ്ങുകള്‍ മാറ്റിവെയ്ക്കണമെന്നും കെ കെ ശൈലജ വ്യക്തമാക്കി.