https://janamtv.com/wp-content/uploads/2020/01/samajam-youthfestival-.jpg

അബുദാബി മലയാളി സമാജം ശ്രീദേവി മെമ്മോറിയൽ യു.എ.ഇ ഓപ്പൺ യുവജനോത്സവത്തിന് തുടക്കമായി.

by

അബുദാബി മലയാളി സമാജം ശ്രീദേവി മെമ്മോറിയൽ യു.എ.ഇ ഓപ്പൺ യുവജനോത്സവത്തിൽ  ഭരതനാട്യം, മോഹിനിയാട്ടം, കുച്ചുപ്പുടി, നാടോടിനൃത്തം, ലളിതഗാനം, ശാസ്ത്രിയ സംഗീതം,  ഉപകരണ സംഗീതം, മോണോ ആക്ട്, പ്രച്ഛന്നവേഷം തുടങ്ങി പതിനെട്ട് ഇന മത്സരങ്ങളാണ്
അരങ്ങേറുന്നത്. യു.എ.ഇയിലെ വിവിധ എമിറേറ്റുകളിൽ നിന്നായി മുന്നൂറിലധികം കുട്ടികളാണ് മൂന്ന് ദിവസം നീണ്ട് നിൽക്കുന്ന യുവജനോത്സവത്തിൽ പങ്കെടുക്കുന്നത്.  നാല് വേദികളിലായാണ്  മൽസരങ്ങൾ  നടക്കുന്നത്. കേരളത്തിൽ നിന്നുള്ള കലാപ്രവർത്തകരായ കലാമണ്ഡലം രാജി സുബിൻ, കലാക്ഷേത്ര കവിത എന്നിവരും യു.എ.ഇയിൽ നിന്നുള്ള പ്രശസ്തരുമാണ് വിധിനിർണ്ണയം നടത്തുന്നത്. 9 മുതൽ 18 വയസ് വരെയുള്ള കുട്ടികളിൽ നിന്നും നൃത്തമുൾപ്പെടെയുള്ള മത്സരങ്ങളിൽ ഏറ്റവും പോയിന്റ് നേടുന്നയാളെ സമാജം കലാതിലകമായി തിരഞ്ഞെടുക്കും. രാവിലെയാരംഭിച്ചാൽ അർദ്ധരാത്രി വരെയാണ് മത്സരയിനങ്ങൾ നീളുന്നത്. യുവജനോത്സവത്തിന്റെ ഉദ്‌ഘാടനം അഹല്യ ഹോസ്പിറ്റല്‍ അഡ്മിനിസ്ട്രേഷൻ മാനേജര്‍ സൂരജ് പ്രഭാകറും ഫെഡറൽ എക്സ്ചേഞ്ച് പ്രതിനിധി സാബുവും ചേർന്ന് നിർവ്വഹിച്ചു.സമാജം ജനറൽ സെക്രട്ടറി ജയരാജൻ സ്വാഗതം പറഞ്ഞ ചടങ്ങിൽ  പ്രസിഡന്റ് ഷിബു വർഗീസ് അദ്ധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ് സലിം ചിറക്കൽ, വനിതാ വിഭാഗം കൺവീനർ സിന്ധു ലാലി, കലാവിഭാഗം സെക്രട്ടറി രേഖിൻ സോമൻ എന്നിവർ സംസാരിച്ചു.ആക്ടിങ് ട്രഷറർ അനീഷ് മോൻ നന്ദിയും പറഞ്ഞു.