https://janamtv.com/wp-content/uploads/2020/01/nat-190617-ambulance1-read-only-_16b659e6cdb_original-ratio.jpg

അബുദാബിയിൽ അടിയന്തര ഘട്ടങ്ങളിൽ ആംബുലൻസ്, പൊലീസ്, ഫയർഫോഴ്സ് തുടങ്ങിയ വാഹനങ്ങളുടെ വഴിമുടക്കിയാൽ 3000 ദിർഹം പിഴ

by

അബുദാബിയിൽ  അടിയന്തര ഘട്ടങ്ങളിൽ ആംബുലൻസ്, പൊലീസ്, ഫയർഫോഴ്സ് തുടങ്ങിയ വാഹനങ്ങൾക്ക്  വഴി കൊടുത്തില്ലെങ്കിൽ  3000 ദിർഹം പിഴ ചുമത്തുമെന്ന് പോലീസ് മുന്നറിയിപ്പ് നൽകി.കൂടാതെ  വഴിമുടക്കുന്ന വാഹനങ്ങൾ 30 ദിവസത്തേക്കു പിടിച്ചെടുക്കുകയും  ഡ്രൈവറുടെ ലൈസൻസിൽ 6 ബ്ലാക് പോയിന്റുകൾ പതിക്കുകയും ചെയ്യും.ആംബുലൻസുകൾ വരുമ്പോൾ മറ്റു വാഹനങ്ങൾ വേഗം കൂട്ടി പോകാതെ അവയ്ക്കു കടന്നു പോകാൻ സൗകര്യമൊരുക്കണമെന്ന് പോലീസ് നിർദ്ദേശിച്ചു.പെട്ടെന്നു ബ്രേക്ക് ചെയ്യുകയോ കുറുകെ വരികയോ ചെയ്യരുത്. വേഗം കുറയ്ക്കുകയും സിഗ്നലിട്ട് വലതുവശത്തെ ട്രാക്കിലേക്കു മാറി സുരക്ഷിതമായി വാഹനം ഒതുക്കിക്കൊടുക്കുകയും വേണം.ട്രാക്കിലേക്കു മാറി സുരക്ഷിതമായി വാഹനം ഒതുക്കിക്കൊടുക്കുകയും വേണം.സിഗ്നലിലും ഇന്റർസെക്‌ഷനുകളിലും അത്യാഹിത വിഭാഗങ്ങളിലെ വാഹനങ്ങൾക്കാണ് പ്രഥമ പരിഗണനയെന്നും തിരിച്ചറിയണം.ഇത്തരം വാഹനങ്ങൾ വരുന്നെന്നു കരുതി ചുവപ്പ് സിഗ്നൽ മറികടക്കാൻ ശ്രമിക്കുന്നത് ശിക്ഷാർഹമാണെന്നും പോലീസ് അറിയിച്ചു.


Shins Sebastian