ഫേസ് മാസ്കുകളുടെ വില വര്‍ധിപ്പിക്കരുതെന്ന് ഫാര്‍മസികള്‍ക്കും കടകള്‍ക്കും ദുബായ് സാമ്പത്തിക വിഭാഗത്തിന്റെ നിര്‍ദ്ദേശം.
by Janam TV Web Deskയുഎഇയില്‍ കൊറോണ വൈറസ് സ്ഥിരീകരിച്ചതിന്‍റെ പശ്ചാത്തലത്തില്‍ പ്രതിരോധത്തിന്റെ ഭാഗമായി ധരിക്കുന്ന ഫേസ് മാസ്കുകളുടെ വില വര്‍ധിപ്പിക്കുന്നത് നിയമലംഘനമാണെന്ന് സാമ്പത്തിക വിഭാഗം അധികൃതര്‍ മുന്നറിയിപ്പ് നൽകി.വില വർധിപ്പിക്കുന്നവർക്കെതിരെ നടപടിസ്വീകരിക്കും. ഇക്കാര്യം ശ്രദ്ധയിൽപെട്ടാൽ ഉപഭോക്താക്കൾ വിവരം അറിയിക്കണമെന്നും അധികൃതർ അറിയിച്ചു. ഫേസ് മാസ്കുകളുടെ ആവശ്യകത വര്‍ധിച്ച സാഹചര്യത്തില്‍ ഇവയുടെ വില ഉയര്‍ത്താനുള്ള സാഹചര്യം മുന്നിൽ കണ്ടാണ് സാമ്പത്തിക വിഭാഗത്തിന്റെ മുന്നറിയിപ്പ്.വൈറസിന്റെ പ്രഭവ കേന്ദ്രമായ വുഹാനില്‍ നിന്നെത്തിയ ഒരു ചൈനീസ് കുടുംബത്തിലെ നാല് പേർക്ക് രോഗബാധ സ്ഥിരീകരിച്ചതായി ബുധനാഴ്ച രാവിലെയാണ് ആരോഗ്യമന്ത്രാലയം അധികൃതർ അറിയിച്ചത്.ഇവരുടെ ആരോഗ്യ നില തൃപ്തികരമാണെന്നും നിരീക്ഷണത്തിലാണെന്നും മന്ത്രാലയം സാമൂഹ്യമാധ്യമങ്ങളിലൂടെ വ്യക്തമാക്കിയിരുന്നു.കൊറോണ വൈറസ് പടരാതിരിക്കാനുള്ള എല്ലാനടപടികളും ആരോഗ്യമന്ത്രാലയം സ്വീകരിച്ചിയിട്ടുണ്ട്.