https://janamtv.com/wp-content/uploads/2020/01/badminton-ranking-.jpg

ഐ.എസ്.ബി – ബ്രെയിൻക്രാഫ്റ്റ് ഇന്റർനാഷണൽ ബഹ്‌റൈൻ ജൂനിയർ ബാഡ്മിന്റൺ റാങ്കിംഗ് സർക്യൂട്ട് 2020 ചാമ്പ്യൻഷിപ്പ് സമാപിച്ചു

by

ഐ.എസ്.ബി – ബ്രെയിൻക്രാഫ്റ്റ് ഇന്റർനാഷണൽ  ബഹ്‌റൈൻ ജൂനിയർ ബാഡ്മിന്റൺ റാങ്കിംഗ് സർക്യൂട്ട് 2020 ചാമ്പ്യൻഷിപ്പ് സമാപിച്ചു .ജൂനിയർ റാങ്കിംഗ് സർക്യൂട്ട് ബാഡ്മിന്റൺ നിയമങ്ങൾ കർശനമായി പാലിച്ചുകൊണ്ടാണ്  ഇന്ത്യൻ സ്‌കൂളും  ബഹ്‌റൈൻ ബാഡ്‌മിന്റൺ, സ്‌ക്വാഷ് ഫെഡറേഷനും  സഹകരിച്ച്‌   ടൂർണമെന്റ് സംഘടിപ്പിച്ചത് . മികച്ച റാങ്കുള്ള കളിക്കാരെ വർഷാവസാനം പ്രഖ്യാപിക്കും.വിജയികൾക്കുള്ള ട്രോഫികൾ സമാപന ചടങ്ങിൽ വിതരണം ചെയ്തു.ഇന്ത്യൻ സ്‌കൂൾ ചെയർമാൻ പ്രിൻസ് നടരാജൻ, സെക്രട്ടറി സജി ആന്റണി, വൈസ് ചെയർമാൻ ജയഫർ മൈദാനി, എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളായ രാജേഷ് എം എൻ , ബിനു മണ്ണിൽ വറുഗീസ് , മുഹമ്മദ് ഖുർഷീദ് ആലം , പ്രിൻസിപ്പൽ വി ആർ പളനിസ്വാമി, നിട്രോ സ്പോർട്സ് മാനേജിംഗ് ഡയറക്ടർ റായിദ് അലി ഹുസ്സൈൻ , ലുലു റീജ്യണൽ ഡയറക്ടർ മുഹമ്മദ് കലിം ഉല്ല , ബ്രൈൻക്രാഫ്ട് സി ഇ ഓ ജോയ് മാത്യൂസ് , ഹമീദ് എന്നിവർ ചടങ്ങിൽ പങ്കെടുത്തു.