‘ഞങ്ങൾ കുട്ടികൾക്ക് പേന നൽകുന്നു; അവർ തോക്കും’; ബിജെപിക്കെതിരെ കെജ്രിവാൾ
by സ്വന്തം ലേഖകൻഡൽഹി തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ചൂടിലാണ്. സമകാലിക വിഷയങ്ങൾ മുൻനിർത്തിയാണ് അരവിന്ദ് കെജ്രിവാൾ പ്രചാരണത്തിൽ മുന്നേറുന്നത്. ജാമിയ മിലിയ സർവകലാശാലയിൽ നടന്ന വെടിവെയ്പ്പിനെതിരെ കെജ്രിവാളിന്റെ വാക്കുകൾ സമൂഹമാധ്യമങ്ങളിൽ ചർച്ചയാവുകയാണ്. തന്റെ പാർട്ടി വിദ്യാർഥികൾക്ക് പേനയും കംപ്യൂട്ടറും നൽകുമ്പോൾ എതിർ കക്ഷി വിദ്യാർഥികൾക്ക് തോക്കും വെറുപ്പുമാണ് നൽകുന്നതെന്ന് അദ്ദേഹം വിമർശിച്ചു.
പൗരത്വ ഭേദഗതി നിയമത്തിനെതിരെ പ്രതിഷേധിച്ച ജാമിയ വിദ്യാര്‍ത്ഥികള്‍ക്ക് നേരെ വെടിവെച്ച പതിനേഴുകാരന്‍ ബജ്റംഗ്ദള്‍ പ്രവര്‍ത്തകൻ. യുവാവിന്‍റെ ഫെയ്സ്ബുക്ക് പ്രൊഫൈലില്‍ ബി.ജെ.പി–ആര്‍.എസ്.എസ്, ബജ്റംഗ് ദള്‍ പ്രവര്‍ത്തകനെന്നാണ് രേഖപ്പെടുത്തിയിരിക്കുന്നത്. ബജ്റംഗ്ദള്‍ നേതാക്കള്‍ക്കൊപ്പം നില്‍ക്കുന്ന ചിത്രങ്ങളും വിവിധ ആയുധങ്ങള്‍ കയ്യിലേന്തിയിരിക്കുന്ന ചിത്രങ്ങളം ഫെയ്സ്ബുക്കില്‍ പങ്കുവെച്ചിട്ടുണ്ട്. അതേസമയം യുവാവിനെ ഏതെങ്കിലും സംഘടനയുമായി ബന്ധമുണ്ടെന്നതിന് തെളിവ് ലഭിച്ചിട്ടില്ലെന്നാണ് പൊലീസിനെ ഉദ്ധരിച്ച് വിവിധ വാര്‍ത്ത ഏജന്‍സികള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.