കൊറോണയെന്ന് സംശയം; ഡല്‍ഹിയില്‍ ആറു പേര്‍ ആശുപത്രിയില്‍

പനി, ശ്വാസതടസ്സം തുടങ്ങിയ ലക്ഷണങ്ങളുമായാണ് അഞ്ച് പേരെ റാംമനോഹര്‍ ലോഹ്യ ആശുപത്രിയില്‍ അഡ്മിറ്റ് ചെയ്തിക്കുന്നത്.

https://www.mangalam.com/uploads/thumbs/imagecache/600x361/uploads/news/2020/01/369095/coronavirus.jpg

ന്യുഡല്‍ഹി: നോവല്‍ കൊറോണ വൈറസ് ബാധയുണ്ടെന്ന സംശയത്തില്‍ ഡല്‍ഹിയില്‍ ആറു പേര്‍ ആശുപത്രിയില്‍. ആര്‍.എം.എല്‍ ആശുപത്രിയിലെ ഐസോലേഷന്‍ വാര്‍ഡിലാണ് ഇവര്‍ നിരീക്ഷണത്തില്‍ കഴിയുന്നത്. ഇവരുടെ പരിശോധനാഫലത്തിനായി കാത്തിരിക്കുകയാണെന്നും ആശുപത്രി അധികൃതര്‍ വ്യക്തമാക്കി.

പനി, ശ്വാസതടസ്സം തുടങ്ങിയ ലക്ഷണങ്ങളുമായാണ് അഞ്ച് പേരെ റാംമനോഹര്‍ ലോഹ്യ ആശുപത്രിയില്‍ അഡ്മിറ്റ് ചെയ്തിക്കുന്നത്. ഇവരില്‍ 24 വയസ്സുള്ള സ്ത്രീയുമുണ്ട്. 2015 മുതല്‍ ചൈനയില്‍ ആയിരുന്ന ഇവര്‍ ഇക്കഴിഞ്ഞ 29നാണ് ഡല്‍ഹിയിലെത്തിയത്.

മറ്റ് നാലു പേര്‍ പുരുഷന്മാരാണ്. 45 വയസ്സ്, 35 വയസ്സ്, 19 വയസ്സ്, 34 വയസ്സ് പ്രായങ്ങളിലുള്ളവരാണ് മറ്റുള്ളവര്‍. ഇവരില്‍ മൂന്നു പേര്‍ വര്‍ഷങ്ങളായി ചൈനയില്‍ കഴിയുന്നവരും കഴിഞ്ഞ ദിവസം ഡല്‍ഹിയില്‍ തിരിച്ചെത്തിയവരുമാണ്. ഈ മാസം നാലിന് ഡല്‍ഹിയിലെത്തിയ ഒരു 34കാരന്‍ നേരത്തെ മുതല്‍ നിരീക്ഷണത്തിലാണെന്നും അധികൃതര്‍ വ്യക്തമാക്കി.

നേപ്പാള്‍, ചൈന എന്നിവിടങ്ങളിലേക്കും ആ രാജ്യങ്ങളുമായി അതിര്‍ത്തി പങ്കിടുന്ന ഉത്തരാഖണ്ഡ്, യു.പി, ബിഹാര്‍, പശ്ചിമ ബംഗാള്‍, സിക്കിം എന്നീ സംസ്ഥാനങ്ങളിലേക്കും യാത്ര ഒഴിവാക്കണമെന്നും ജാഗ്രത പാലിക്കണമെന്നും അധികൃതര്‍ നിര്‍ദേശിച്ചു.