അടുപ്പില്‍ വച്ച മീന്‍ കറി തിളച്ചതോടെ പതഞ്ഞുപൊങ്ങി; ഭയന്ന് വീട്ടുകാര്‍

https://www.mangalam.com/uploads/thumbs/imagecache/600x361/uploads/news/2020/01/369099/fish-curry.jpg

റാന്നി: ടൗണിലെ മത്സ്യ വില്‍പ്പന ശാലയില്‍ നിന്നും വാങ്ങിയ മീന്‍ പാകം ചെയ്തപ്പോള്‍ പതഞ്ഞു പൊങ്ങി ഉപയോഗിക്കാന്‍ കഴിയാതെയായതായി പരാതി. ഇതോടെ ഭയന്നുപോയ വീട്ടുകാര്‍ മീന്‍ കറി ഉപയോഗിക്കാതെ ഉപേക്ഷിച്ചു. മുക്കാലുമണ്‍ കളരിക്കല്‍ മുറിയില്‍ ബാബുവിന് ലഭിച്ച മീനിലാണ് കെമിക്കല്‍ സാന്നിധ്യം ഉള്ളതായി സംശയിക്കുന്നത്.

കഴിഞ്ഞ ദിവസം വാങ്ങിയ വെള്ളക്കേര ഇനത്തില്‍പ്പെട്ട മത്സ്യം ഫ്രീസറില്‍ വച്ചശേഷം പാചകം ചെയ്തപ്പോഴണ് സംഭവം. കറി തിളച്ചതോടെ പതഞ്ഞുപൊങ്ങുകയായിരുന്നു. ഇതേ തുടര്‍ന്ന് വീട്ടുകാര്‍ മീന്‍ ഉപയോഗിക്കാതെ മാറ്റി വച്ചു.

പല വീടുകളിലും മത്സ്യാവശിഷ്ടങ്ങള്‍ ഭക്ഷിച്ച പൂച്ചകള്‍ ചത്തൊടുങ്ങിയ സംഭവങ്ങളും ശ്രദ്ധയില്‍പ്പെട്ടതായി വീട്ടുകാര്‍ പറയുന്നു. ഈ സാഹചര്യത്തില്‍ ഭക്ഷ്യ സുരക്ഷാ വകുപ്പ് അധികൃതര്‍ പരിശോധന നടത്തി നടപടി സ്വീകരിക്കണമെന്ന ആവശ്യം ഉയരുകയാണ്.