ഞാന്‍ ഒരു ഗേള്‍ ഡാഡയാണ്, അഞ്ച് പെണ്‍മക്കള്‍ വേണമെന്നാണ് ആഗ്രഹം ; വൈറലായി ഗേള്‍ ഡാഡി ക്യംപയിന്‍
ബാസക്റ്റ് ബോള്‍ താരം കോബി ബ്രയാന്റിന് ആദരാഞ്ജലി അര്‍പ്പിച്ചുകൊണ്ട് സോഷ്യല്‍ മീഡിയയിലെ ഗേള്‍ ഡാഡ് ക്യാംപയിന്‍ വൈറലാകുന്നു. ഗേള്‍ ഡാഡ് എന്ന ഹാഷ്ടാഗില്‍ പിതാക്കന്‍മാര്‍ അവരുടെ പെണ്‍മക്കള്‍ക്കൊപ്പമുള്ള ചിത്രങ്ങള്‍ പങ്ക്‌വെച്ചുകൊണ്ടാണ് പങ്കാളികളാകുന്നത്.
ബ്രായന്റും പതിമൂന്ന് വയസ്സുള്ള മകള്‍ ജിയന്നയും കഴിഞ്ഞ ഞായറാഴ്ചയാണ് ഹെലികോപ്ടര്‍ അപകടത്തില്‍ കൊല്ലപ്പെട്ടത്.
ഇ എസ് പി എന്‍ റിപ്പോര്‍ട്ടറായ എലന്‍ ഡങ്കന്‍ രണ്ട് വര്‍ഷം മുമ്പ് ബ്രയാന്റിനെ കണ്ട് മുട്ടിയ അനുഭവം പുറത്ത് വിട്ടതോടെയാണ് ക്യംപയിന്‍ ആരംഭിച്ചത്. അന്ന് താന്‍ എട്ട് മാസം ഗര്‍ഭിണിയായിരുന്നു. ഒരു പാരിപാടിക്കിടെ കോബി ഒരു ഫോട്ടോ എടുക്കാന്‍ അടുത്തെത്തിയാണ് ഞാന്‍. അദ്ദേഹം കണ്ടതും ആദ്യം ചോദിച്ചത് അവള്‍ സുഖമായിരിക്കുന്നോ എന്നാണ്. എന്റെ കുഞ്ഞ് പെണ്‍കുട്ടിയായിരിക്കുമെന്ന് ഉറപ്പിച്ചയതുപോലെ.
പെണ്‍കുട്ടികള്‍ മിടുക്കികളാണ് എന്ന് അദ്ദേഹം പറഞ്ഞു. ബ്രയാന്റിന് നാല് പെണ്‍കുട്ടികളായിരുന്നു ആ സമയത്ത്. പെണ്‍കുട്ടികളെ വളര്‍ത്താന്‍ എന്തെങ്കിലും ഉണ്ടോ എന്നായിരുന്നു എന്റെ ചോദ്യം. അഞ്ച് പെണ്‍കുട്ടികള്‍ കൂടി വേണമെന്നാണ് ആഗ്രഹമെന്നും, അവരുടെ കൂടെയുള്ള ജീവിതം വിസ്മയിപ്പിക്കുന്നതാണെന്നമായിരുന്നു അദ്ദേഹത്തിന്റെ മറുപടി. താന്‍ ഒരു ഗേള്‍ ഡാഡ ആണെന്നും കോബി പറഞ്ഞു.
ഡങ്കന്റെ അനുഭവം കേട്ട യാഹൂ സ്‌പോര്‍ട്ട്‌സിലെ വിന്‍സെന്റ് ഗുഡ്‌വില്‍ ട്വീറ്റ് ചെയ്തു. എല്ലാ അച്ഛന്‍മാരോടും അവരുടെ പെണ്‍മക്കളോടൊപ്പമുള്ള ചിത്രങ്ങള്‍ പങ്ക്‌വെക്കുകയായിരുന്നു ഗുഡ്‌വില്ലിന്റെ നിര്‍ദ്ദേശം.