മത്സരം മാറിമറിഞ്ഞത് കോലിയുടെ ആ ഒരൊറ്റ ത്രോയില്‍

രണ്ടാം വിക്കറ്റില്‍ ടിം സെയ്‌ഫേര്‍ട്ടിനൊപ്പം 74 റണ്‍സ് അതിനോടകം തന്നെ മണ്‍റോ കൂട്ടിച്ചേര്‍ത്തിരുന്നു

https://www.mathrubhumi.com/polopoly_fs/1.4490095.1580471706!/image/image.jpg_gen/derivatives/landscape_894_577/image.jpg
Image Courtesy: bcci

വെല്ലിങ്ടണ്‍: സൂപ്പര്‍ ഓവറിലേക്കു നീണ്ട ന്യൂസീലന്‍ഡിനെതിരായ ട്വന്റി 20 പരമ്പരയിലെ നാലാം മത്സരവും സ്വന്തമാക്കി പരമ്പരയില്‍ 4-0 ന്റെ ആധിപത്യം സ്ഥാപിച്ചിരിക്കുകയാണ് ഇന്ത്യ. സൂപ്പര്‍ ഓവറില്‍ കിവീസ് ഉയര്‍ത്തിയ 14 റണ്‍സ് വിജയലക്ഷ്യം ഒരു പന്ത് ബാക്കിനില്‍ക്കെ ഇന്ത്യ മറികടക്കുകയായിരുന്നു. 

നിശ്ചിത 20 ഓവറില്‍ നേരത്തെ നിശ്ചിത 20 ഓവറില്‍ ഇന്ത്യ ഉയര്‍ത്തിയ 166 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ന്യൂസീലന്‍ഡ് എട്ടു വിക്കറ്റിന് 165 റണ്‍സില്‍ ഒതുങ്ങിയതോടെയാണ് മത്സരം സൂപ്പര്‍ ഓവറിലേക്കു നീണ്ടത്. എന്നാല്‍ ഒരു ഘട്ടത്തില്‍ മികച്ച കൂട്ടുകെട്ടുമായി മുന്നേറുകയായിരുന്ന കിവീസിന്റെ താളം തെറ്റിച്ചത് ക്യാപ്റ്റന്‍ വിരാട് കോലിയുടെ ഒരു റണ്‍ ഔട്ടായിരുന്നു.

47 പന്തില്‍ നിന്ന് മൂന്നു സിക്‌സും ആറു ബൗണ്ടറിയുമടക്കം 64 റണ്‍സെടുത്ത കോളിന്‍ മണ്‍റോയെയാണ് വിരാട് കോലി നേരിട്ടുള്ള ഏറില്‍ പുറത്താക്കിയത്. രണ്ടാം വിക്കറ്റില്‍ ടിം സെയ്‌ഫേര്‍ട്ടിനൊപ്പം 74 റണ്‍സ് അതിനോടകം തന്നെ മണ്‍റോ കൂട്ടിച്ചേര്‍ത്തിരുന്നു. 

12-ാം ഓവറില്‍ ശിവം ദുബെയുടെ പന്ത് മിഡ് വിക്കറ്റിലേക്ക് കളിച്ച് രണ്ടാം റണ്ണിന് ശ്രമിക്കുകയായിരുന്നു മണ്‍റോ. ബൗണ്ടറിക്കരികില്‍ നിന്ന് ഷാര്‍ദുല്‍ താക്കൂറെറിഞ്ഞ പന്ത് കിട്ടിയത് ഷോര്‍ട്ട് മിഡ് വിക്കറ്റില്‍ ഫീല്‍ഡ് ചെയ്യുകയായിരുന്ന കോലിക്ക്. പന്ത് നോണ്‍ സ്‌ട്രൈക്കേഴ്‌സ് എന്‍ഡിലേക്കായിരിക്കുമെന്ന് കണക്കുകൂട്ടി പതിയെ ബാറ്റിങ് ക്രീസിലേക്ക് എത്താന്‍ ശ്രമിച്ച മണ്‍റോയ്ക്ക് തെറ്റി. പന്ത് കിട്ടിയപാടേ കോലി ബാറ്റിങ് ക്രീസിലെ വിക്കറ്റ് തെറിപ്പിച്ചു. മണ്‍റോ റണ്‍ ഔട്ട്.

Content Highlights: Virat Kohli’s efforts sent back Colin Munro leave him stunned