https://img-mm.manoramaonline.com/content/dam/mm/mo/women/women-news/images/2020/1/31/dua-lipa.jpg
പോപ്പ് ഗായിക ഡുവ ലിപ

നഗ്നനൃത്തത്തിനു പണം, സെക്സ് വര്‍ക്ക്, എന്നിട്ടും പേര് ഫെമിനിസ്റ്റ്; ലിപയ്ക്ക് വിമർശനം

by

ലോകമാകെ ആരാധകരുള്ള പോപ് താരമാണ് ഡുവാ ലിപ. ഗ്രാമി പുരസ്കാര നിശയിൽ റെഡ്കാർപെറ്റിൽ ഇത്തവണയും ഡുവാ ലിപ എത്തിയിരുന്നു. എന്നാൽ ഇതിനു തൊട്ടു പിന്നാലെ  ഡുവാ ലിപയെ തേടി വിവാദങ്ങളും എത്തി. നഗ്നനൃത്തം അരങ്ങേറുന്ന ‘സ്ട്രിപ് ക്ലബ്ബു’കളിൽ പണം ചിലവഴിക്കുകയും സന്ദർശിക്കുകയും നൃത്തം അവതരിപ്പിക്കുകയും ചെയ്യുന്ന ഡുവ ലിപ എങ്ങനെയാണ് ഫെമിനിസ്റ്റാകുന്നത് എന്ന തരത്തിലുള്ള വാദ പ്രതിവാദങ്ങൾ രാജ്യാന്തര മാധ്യമങ്ങളുടെ തലക്കെട്ടാകുകയാണ്. ഇത് ഫെമിനിസമാണെന്ന അവകാശവാദം   ശരിയല്ലെന്നും  വിവിധകോണുകളിൽ  നിന്നും വിമർശനം ഉയരുന്നുണ്ട്

സമൂഹമാധ്യമങ്ങളിൽ ഡുവാ ലിപയെ അനുകൂലിച്ചും പ്രതികൂലിച്ചുമുള്ള വാദപ്രതിവാദങ്ങൾ ചൂടുപിടിക്കുന്നു. ലിപ ഒരു മോശം ഫെമിനിസ്റ്റാണെന്നാണ് ചിലരുടെ വാദം. BadFeminist എന്ന ഹാഷ്ടാഗിൽ ലിപയ്ക്കെതിരെ ട്വിറ്ററിൽ വ്യാപക പ്രചരണവും നടക്കുന്നുണ്ട്. അതേസമയം ലിപ ഒരു സ്ത്രീയായതിനാലാണ് സ്ട്രിപ്് ക്ലബിൽ നൃത്തം ചെയ്തതിൽ ഇത്രയും വിമർശനം നേരിടേണ്ടി വന്നതെന്ന അഭിപ്രായവും ഉണ്ട്. ഒരു പുരുഷനാണ് ഇങ്ങനെ ചെയ്യുന്നതെങ്കിൽ ആരും വിമർശിക്കില്ലെന്നും ലിപയെ പിന്തുണയ്ക്കുന്നവർ പറയുന്നു. 

‘സ്ട്രിപ് ക്ലബിലുള്ള മറ്റുസ്ത്രീകളെ പിന്തുണയ്ക്കുന്നതിനായി ഒരു സ്ത്രീ പോകുന്നതിനെതിരെയാണ് വിമർശനം. എന്നാൽ പുരഷനാണ് പോകുന്നതെങ്കിൽ അത് വേണ്ട എന്നു പറയാൻ ആരെങ്കിലും തയാറാകുമോ? ലൈംഗിക തൊഴിൽ എന്നത് ഒരു തൊഴിൽ തന്നെയാണെന്ന് അംഗീകരിക്കണം. ആ തൊഴിൽ ചെയ്യുന്നവരാണ് സ്ട്രിപ് ക്ലബിൽ ജോലി ചെയ്യുന്ന സ്ത്രീകൾ. അവര്‍ക്ക് പിന്തുണയാണു നൽകേണ്ടത്.’– ആർഐപി ഗുഹാര എന്ന ട്വിറ്റർ അക്കൗണ്ടിൽ നിന്നും ഡുവാ ലിപയെ പിന്തുണച്ചുള്ള പോസ്റ്റ് ഇങ്ങനെയാണ്. 

യുഎസിലെ സ്ട്രിപ് ക്ലബുകള്‍ക്ക് സ്ത്രീകൾ അപരിചിതരല്ല. സ്ട്രിപ് ക്ലബുകളിൽ സ്ത്രീകളുടെ വരവ് പുതുമയുള്ള കാര്യവുമല്ല. 1980 മുതൽ യുഎസിലെ സ്ട്രിപ് ക്ലബുകളിൽ സ്ത്രീകൾ സന്ദർശകരായി എത്താറുണ്ടെന്ന് വാഷിങ്ടൺ ഡിസിയിലെ സ്ട്രിപ് ക്ലബ് ഉടമ കേയിംലോട്ട് ബിബിസിയോടു പറഞ്ഞു. എന്തുകൊണ്ടാണ് ഡുവ ലിപയുടെ സ്ട്രിപ് ക്ലബ് സന്ദർശനത്തിന്  ഇത്രയും പ്രകോപനപരമായ  വിമർശനമെന്ന ചോദ്യത്തിന് എഴുത്തുകാരിയും വുമൺ സ്റ്റഡീസ് പ്രൊഫസറുമായ കാറ്റ്ലിൻ  ലാഡിന്റെ  മറുപടി ഇങ്ങനെ: ‘ലൈംഗിക  തൊഴിൽ  എന്നത് ഒരേസമയം അവിശ്വസനീയമായ  വിധത്തിൽ  ചൂഷണം ചെയ്യപ്പെടുന്നതും ശാക്തീകരണവും  തന്നെയാണ്. ഈ തൊഴിലിൽ ഏർപ്പെടുന്ന  വ്യക്തിയോ സാഹചര്യമോ അനുസരിച്ച് ഇതില്‍ മാറ്റങ്ങളുണ്ടാകും.’

90കളുടെ തുടക്കത്തിൽ ലാഡും  സ്ട്രിപ്പറായി ജോലി  ചെയ്തിരുന്നു. കൊളറാഡോ  സർവകലാശാലയിൽ നിന്നും ബിരുദാനന്തര  ബിരുദം സ്വന്തമാക്കിയതും സ്ട്രിപ്പറായി ജോലി  ചെയ്ത കാലത്തു ലഭിച്ച  പണം കൊണ്ടാണെന്നും ലാഡ് പറഞ്ഞു. വലിയ ക്രൂരതയൊക്കെ  അക്കാലത്ത് നേരിടേണ്ടി വന്നിട്ടുണ്ട്. മാനസീകമായി ഒട്ടും  താത്പര്യമില്ലാതെ തന്നെ  പലജോലികളും ചെയ്യേണ്ടി വന്നിട്ടുണ്ട്. ഈ  നൃത്തം അവസാനിപ്പിച്ച്  20  വർഷത്തിനു  ശേഷം ഒരിക്കൽ ഭർത്താവിനൊപ്പം  സ്ട്രിപ്  ക്ലബിൽ പോയിട്ടുണ്ട്. എന്നാൽ മുൻകാലങ്ങളിൽ നിന്നും വ്യത്യസ്തമായി അല്‍പം  കൂടി സുരക്ഷിതത്വം ഇവിടെയുള്ള  സുഹൃത്തുക്കൾക്ക് ലഭിച്ചിട്ടുണ്ടെന്നും  ലാഡ് പറഞ്ഞു. ഡുവാലിപ്പ  വിഡിയോയിലൂടെ  അവതരിപ്പിച്ച  സ്ട്രിപ്പർമാർക്ക് യഥാർഥത്തില്‍ നല്ല ജീവിതരീതിയാണെന്നാണ് ലിപ കരുതുന്നെന്നും  ലാഡ്  കൂട്ടിച്ചേർത്തു. 

വലിയ രീതിയിലുള്ള ചൂഷണമാണ് സ്ട്രിപ്  ക്ലബിലെ വനിതകൾ  നേരിടുന്നതെന്ന്  ജെന്റര്‍ സ്റ്റഡീസ് അധ്യാപിക ബര്‍ണാഡറ്റ്  ബാർടൻ പറഞ്ഞു. സ്ട്രിപ് ക്ലബുകൾ പരമ്പരാഗതമായി തുടർന്നു   വരുന്ന  ചില രീതികളുണ്ട്. ഇവിടെ പുരഷൻമാർ വസ്ത്രധാരികളും സ്ത്രീകൾ  നഗ്നരുമായിരിക്കും.–  ബാർടൻ പറഞ്ഞു. അവിടെ  ഡുവാ  ലിപയുടെതു പോലുള്ള  ഫെമിനിസത്തിന്  പ്രാധാന്യമുണ്ടോ  എന്ന് ചിന്തിക്കേണ്ടിയിരിക്കുന്നു എന്നും  ബാർടൻ  വ്യക്തമാക്കി. 

English Summary: Is Dua Lipa Is An Anti Feminist