ഭീകരര്‍ക്കൊപ്പം ഡിഎസ്പിയെ പിടികൂടിയ സംഭവം; ദേവീന്ദ്ര സിംഗിന്റെ ഫോണില്‍ അശ്ലീല ഉള്ളടക്കങ്ങള്‍; എന്‍ഐഎ അന്വേഷണം പുരോഗമിക്കുന്നു
by Janam TV Web Deskന്യൂഡല്‍ഹി : ജമ്മു കശ്മീരില്‍ ഹിസ്ബുള്‍ മുജാഹിദ്ദീന്‍ ഭീകരര്‍ക്കൊപ്പം പിടിയിലായ ഡിഎസ്പി ദേവീന്ദ്ര സിംഗിന്റെ മൊബൈല്‍ ഫോണില്‍ അശ്ലീല ഉള്ളടക്കങ്ങൾ കണ്ടെത്തിയതായി അധികൃതര്‍. ദേവീന്ദ്ര സിംഗിന്റെ മൊബൈല്‍ ഫോണ്‍ ഫോറന്‍സിക് വിദഗ്ധര്‍ പരിശോധിച്ചപ്പോഴാണ് അശ്ലീല ഉള്ളടക്കങ്ങള്‍ കണ്ടെത്തിയത്.
മൊബൈല്‍ ഫോണില്‍ നിരവധി അശ്ലീല വീഡിയോകളും ചിത്രങ്ങളും ഉണ്ടായിരുന്നതായി ഫോറന്‍സിക് ഉദ്യോഗസ്ഥര്‍ അറിയിച്ചു. ഇതിന് പുറമേ അശ്ലീലം നിറഞ്ഞ സംഭാഷണങ്ങളും ഫോണില്‍ നിന്നും കണ്ടെടുത്തിട്ടുണ്ട്.
നിലവില്‍ കേസില്‍ എന്‍ഐഎ അന്വേഷണം പുരോഗമിക്കുകയാണ്. ഇയാളുടെ ചോദ്യം ചെയ്യല്‍ ഇപ്പോഴും തുടരുകയാണെന്ന് അധികൃതര്‍ വ്യക്തമാക്കി. അന്വേഷണത്തിന്റെ ഭാഗമായി ദേവീന്ദര്‍ സിംഗ് ഇപ്പോള്‍ ജമ്മു കശ്മീരിലാണ്.
കഴിഞ്ഞ ജനുവരി 11 നാണ് രണ്ട് ഹിസ്ബുള്‍ മുജാഹിദ്ദീന്‍ ഭീകരര്‍ക്കൊപ്പം ദേവീന്ദര്‍ സിംഗിനെ പോലീസ് പിടികൂടിയത്. പിന്നീട് വിശദമായ അന്വേഷണത്തിനായി കേസ് എന്‍ഐഎയ്ക്ക് വിട്ടു. ഭീകര ബന്ധത്തെ തുടര്‍ന്ന് ഇയാളെ ജമ്മു കശ്മീര്‍ പോലീസില്‍ നിന്നും പുറത്താക്കുകയും ചെയ്തിരുന്നു.