https://janamtv.com/wp-content/uploads/2019/11/police-3.jpg

ഐപിഎസ് തലത്തില്‍ അഴിച്ചുപണി; അഞ്ച് പോലീസ് മേധാവികള്‍ക്ക് സ്ഥലംമാറ്റം

by

തിരുവനന്തപുരം : സംസ്ഥാനത്ത് ഐപിഎസ് തലത്തില്‍ അഴിച്ചുപണി. അഞ്ച് ജില്ലാ പോലീസ് മേധാവികളെ സ്ഥലംമാറ്റി. പത്തനംതിട്ട , കാസര്‍കോട്, കോട്ടയം, കോഴിക്കോട് എന്നിവിടങ്ങളിലെ മേധാവികളെയാണ് സ്ഥലംമാറ്റിയത്.

കാസര്‍കോട് ജില്ലാ പോലീസ് മേധാവിയായിരുന്ന ജോസഫിനെ ആലപ്പുഴ എസ്പിയായും കോട്ടയം എസ്പിയായിരുന്ന പിഎസ് സാബുവിനെ കാസര്‍കോട് ജില്ലാ പോലീസ് മേധാവിയായായും മാറ്റി നിയമിച്ചു. പത്തനംതിട്ട എസ്പിയായ ശ്രീദേവിനെ കോട്ടയം എസ്പിയായി നിയമിച്ചിട്ടുണ്ട്. കണ്ണൂര്‍ ക്രൈംബ്രാഞ്ച് എസ്പി ഡോക്ടര്‍ എ ശ്രീനിവാസിനെ കോഴിക്കോട് ജില്ലാ പോലീസ് മേധാവിയായും നിയമിച്ചു.

കൂടത്തായി കൊലപാതക കേസിലെ അന്വേഷണ ഉദ്യോഗസ്ഥനും നിലവില്‍ കോഴിക്കോട് റൂറല്‍ എസ്പിയുമായ കെജി സൈമണിനെയും സ്ഥലംമാറ്റിയിട്ടുണ്ട്. പത്തനംതിട്ടഎസ്പിയായാണ് കെജി സൈമണിനെ നിയമിച്ചിരിക്കുന്നത്