നിര്‍ഭയക്കേസ്; വധശിക്ഷ നടപ്പാക്കുന്നതിന് മുന്നോടിയായ ഡമ്മി പരീക്ഷണം നടത്തി

https://www.mangalam.com/uploads/thumbs/imagecache/600x361/uploads/news/2020/01/369109/NIRBHAYA.jpg

ന്യൂഡല്‍ഹി : നിര്‍ഭയക്കേസില്‍ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട് കഴിയുന്നവരുടെ ശിക്ഷ നടപ്പാക്കാനുള്ള ഒരുക്കങ്ങള്‍ തുടങ്ങി. തിഹാര്‍ ജയിലില്‍ വധശിക്ഷയുടെ ഡമ്മി പരീക്ഷണം നടത്തി.

വധശിക്ഷ നടപ്പാക്കുന്നതിന് തലേന്നാണ് ഡമ്മി പരീക്ഷണം നടത്തിയത്. കല്ലും മണ്ണും നിറച്ച് ഓരോ പ്രതിയുടെയും തൂക്കത്തിന് അനുസരിച്ച് തയ്യാറാക്കിയ ചാക്കുകള്‍ തൂക്കി നോക്കിയാണ് ഡമ്മി പരീക്ഷണം നടത്തിയത്. ആരാച്ചാര്‍ പവന്‍ കുമാറിനെ ഇന്നലെ തിഹാര്‍ ജയിലില്‍ എത്തിച്ചിരുന്നു.

ഇന്ത്യയില്‍ ആദ്യമായാണ് നാല് കുറ്റവാളികള്‍ക്ക് ഒന്നിച്ച് തൂക്കുകയര്‍ ഒരുങ്ങുന്നത്. അതുകൊണ്ടു തന്നെ വിശാലമായ രീതിയിലാണ് തൂക്കുമരത്തട്ട് തയ്യാറാക്കുന്നത്.

ഇതിനിടെ, വധശിക്ഷ നടപ്പാക്കരുതെന്ന വിനയ് ശര്‍മയുടെ ഹര്‍ജി പട്യാല ഹൗസ് കോടതി തള്ളി.