നിര്‍ഭയ കേസ്; പ്രതി പവന്‍ കുമാര്‍ നല്‍കിയ പുനഃപരിശോധന ഹര്‍ജി തള്ളി

https://www.mathrubhumi.com/polopoly_fs/1.4490048.1580469453!/image/image.png_gen/derivatives/landscape_894_577/image.png
Image/ANI

ന്യൂഡല്‍ഹി: നിര്‍ഭയ കേസ് പ്രതി പവന്‍ കുമാര്‍ ഗുപ്ത നല്‍കിയ പുനഃപരിശോധന ഹര്‍ജി സുപ്രീം കോടതി തളളി.

കുറ്റകൃത്യം നടന്ന സമയത്ത് താന്‍ പ്രായപൂര്‍ത്തിയായിരുന്നില്ലെന്നും അതിനാല്‍ വധശിക്ഷയില്‍ നിന്നും ഒഴിവാക്കണമെന്നും ചൂണ്ടിക്കാട്ടിയാണ് പവന്‍ കുമാര്‍ കോടതിയില്‍ ഹര്‍ജി നല്‍കിയത്. 

ഇതേ ആവശ്യമുന്നയിച്ച്  നേരത്തെ പവന്‍ കുമാര്‍ ഡല്‍ഹി ഹൈക്കോടതിയെ സമീപിച്ചിരുന്നെങ്കിലും ഹര്‍ജികള്‍ കോടതി തള്ളിയിരുന്നു. ഈ വിധിയെ ചോദ്യം ചെയ്തുകൊണ്ടാണ് പവന്‍ കുമാര്‍ സുപ്രീം കോടതിയെ സമീപിച്ചത്.

Content Highlights: SC dismisses Nirbhaya case convict Pawan Gupta's petition