നിയമം ലംഘിക്കാനുള്ളതോ ? ഇന്ത്യക്കാര്‍ എന്ത് ചിന്തിക്കുന്നു; കാണാം ചിത്രങ്ങള്‍

സ്വാതന്ത്ര്യത്തിന് മുമ്പ് മഹാത്മാ ഗാന്ധി ഇന്ത്യക്കാരോട് നിയമ ലംഘനത്തിന് ആഹ്വാനം ചെയ്തു. അന്ന് ഇന്ത്യന്‍ ജനത ഒരുമിച്ച് നിയമലംഘനത്തിന് ഇറങ്ങി. ഒടുവില്‍ ബ്രീട്ടീഷുകാര്‍ ഇന്ത്യയ്ക്ക് സ്വാതന്ത്ര്യം നല്‍കി. അങ്ങനെ സ്വതന്ത്ര ഇന്ത്യ പിറന്നു.  സ്വതന്ത്ര്യം കിട്ടി 70 വര്‍ഷങ്ങള്‍ കഴിഞ്ഞിരിക്കുന്നു. ഇന്നും ഇന്ത്യക്കാര്‍ക്ക് നിയമ ലംഘനത്തില്‍ പ്രത്യക താല്‍പര്യമുണ്ട്. അല്ലെങ്കില്‍ എങ്ങനെ വിവിധ സംസ്ഥാനങ്ങളില്‍ നിന്നുള്ള ഈ ചിത്രങ്ങളില്‍ ഈങ്ങനെയൊരു ഒത്തൊരുമ കാണാന്‍ കഴിയും.   കാണാം ഇന്ത്യക്കാരുടെ നിയമലംഘനങ്ങള്‍.
 

https://static.asianetnews.com/images/01dzxdcr0mnjgfhsq0kv9x7s6s/law-breaking-photo---1--jpg.jpg
മാലിന്യങ്ങള്‍ വലിച്ചെറിയരുത് , വേസ്റ്റ് ബാസ്ക്കറ്റില്‍ ഇടുക എന്ന ബോര്‍ഡ് കണ്ടാല്‍ ഒരു ശരാശരി ഇന്ത്യക്കാരനെന്ത് ചെയ്യും ? ദേ കെടക്കണ്...
https://static.asianetnews.com/images/01dzxdcrybcdx0nk546dagmprr/law-breaking-photo---2--jpg.jpg
അതിപ്പോ മെട്രോയായാലും ലോക്കലായാലും എന്‍റെ സീറ്റ് ഞാന്‍ തന്നെ കൊണ്ട് പോകും. ന്തേയ്... ?
https://static.asianetnews.com/images/01dzxdcs7dfgyv06nmncffvfgj/law-breaking-photo---3--jpg.jpg
ഹല്ല പിന്നെ... നമ്മളോടാ കളി ? സീറ്റില്ലെങ്കില്‍ എന്ത് കിടന്ന് പോകും.
https://static.asianetnews.com/images/01dzxdcsec5wvdg95mkky9wjg9/law-breaking-photo---4--jpg.jpg
ഹലോ .... ഹലോ.... കേള്‍ക്കുന്നില്ലാ... കേട്ടാലും ശരി, കേട്ടില്ലെങ്കിലും ശരി ബൈക്കോടിക്കുമ്പോള്‍ ഫോണ്‍ ചെയ്യുകയെന്ന് പറഞ്ഞാല്‍.... എന്‍റെ സാറേ...
https://static.asianetnews.com/images/01dzxdcsp8yackhe3y5rh1epnq/law-breaking-photo---5--jpg.jpg
നേര് പറയട്ടേ... ഇവിടെ പൊലീസിന് ഹെല്‍മറ്റും വേണ്ട. ട്രീപ്പിളും പോകും. കണ്ടോ, ഇവിടെ കാര്യങ്ങളിങ്ങനാ.
https://static.asianetnews.com/images/01dzxdcswfhw9s6zf0dmkgavex/law-breaking-photo---6--jpg.jpg
ദൂം 3 റിലോഡഡ്; പിന്നല്ല. റോഡ് ഉണ്ടാക്കിയിട്ടാല്‍ മാത്രം പോരെ വണ്ടിക്ക് പോകാന്‍ വഴിയും വേണം. അതും ഒരു ട്രാഫിക്ക് ജാമും ഇല്ലാത്ത വഴി... അതല്ലെങ്കില്‍ എനിക്ക് ഏന്‍ വഴി.
https://static.asianetnews.com/images/01dzxdct4qevxfzeg0xpbj2x6k/law-breaking-photo---7--jpg.jpg
ഓ... നടപ്പാതയൊക്കെ ആര്‍ക്കാ ? അതിപ്പോ.. ഇങ്ങനെ സ്വതന്ത്രനായി പോകാന്‍ ആരാ ആഗ്രഹിക്കാത്തത്. ?
https://static.asianetnews.com/images/01dzxdctemmgm83qjh8ezzxfwa/law-breaking-photo---8--jpg.jpg
മുട്ടിയാല്‍പ്പിന്നെന്ത് ചെയ്യും. ഒഴിച്ച് കഴയുക തന്നെ. അതിപ്പോ, റോഡായാലെന്ത് മതിലായാലെന്ത് ?
https://static.asianetnews.com/images/01dzxdctqyr042qmh72d7vv4fg/law-breaking-photo---9--jpg.jpg
കണ്ടോ ഗോമാതാവിന്‍റെ ഒരു നിയമപരിപാലനം ! ഗോമാതാക്കള്‍ അനുസരിക്കണം. പക്ഷേ മനുഷ്യന് അത് വേണ്ട കേട്ടോ.
https://static.asianetnews.com/images/01dzxdctzm2gq0mtc7sp2nzpz9/law-breaking-photo---10--jpg.jpg
എഴുതിയത് 'ഇവിടെ വെക്കരുതെന്ന് ', പക്ഷേ, വായിച്ച് വരുമ്പോഴേക്കും കാല് ചെരുപ്പൂരി അതിനടില്‍ തന്നെ വെച്ചിരിക്കും. പിന്നെ അത് എടുത്ത് മാറ്റുകയെന്നൊക്കെ പറഞ്ഞാല്‍...
https://static.asianetnews.com/images/01dzxdcv6b3sqnetqntd35hhpr/law-breaking-photo---11--jpg.jpg
ദേ വീണ്ടും. നോ പാര്‍ക്കിങ്ങെന്ന്. ആരാടാ ഈ ബോര്‍ഡെടുത്ത് വണ്ടിടെയടുത്ത് കൊണ്ട് വച്ചത്. ?
https://static.asianetnews.com/images/01dzxdcvd444mrjk8x0zfnaj0z/law-breaking-photo---12--jpg.jpg
ഓ. പാളം, മുറിച്ച് കടക്കെരുതെന്ന്. പാളമല്ലാതെ പിന്നെ ട്രെയിനിനെ മുറിച്ച് കടക്കാന്‍ പറ്റുവോ ? ഈ സാറമ്മാരുടെ ഓരോ തമാശയേ...
https://static.asianetnews.com/images/01dzxdcvn6hfh3g3pm3zgepcma/law-breaking-photo---13--jpg.jpg
രണ്ട് പേര്, രണ്ട് പേര്‍ക്കും ഹെല്‍മറ്റ്. അപ്പോപ്പിന്നെ നിയമലംഘനത്തിനുള്ള ഏക വഴി ഇതല്ലാതെ മറ്റെന്ത് ?
https://static.asianetnews.com/images/01dzxdcvvh2awh2gbg67mxxf7k/law-breaking-photo---14--jpg.jpg
ഇന്ത്യന്‍ റെയില്‍വേയുടെ ഓരോരോ കാര്യങ്ങളെ... ടിക്കറ്റും വേണ്ടാ.. എവിടെ വേണേലും കയറും ചെയ്യാം...
https://static.asianetnews.com/images/01dzxdcw29xmhtzd0583d9tvan/law-breaking-photo---15--jpg.jpg
ദേ കെടക്കണ്. എന്ത് ചെയ്യരുതെന്നാണോ പറയുന്നത്. അത് ചെയ്യുക. ഇതിനെയാണോ ' ചൊല്ലുവിളി ചൊല്ലുവിളി ' എന്ന് പറയുന്നത്. ?
https://static.asianetnews.com/images/01dzxdcw8qge4dqfnn55p6js3d/law-breaking-photo---16--jpg.jpg
സ്ത്രീകളുടെ സീറ്റെന്ന്. അപ്പോ ഈ നാട്ടില്‍ സമത്വമൊന്നും ഇല്ലേ.. ? അതോ ആണിരുന്നാല്‍ സ്ത്രീകളുടെ സീറ്റെന്നാ തേഞ്ഞ് പോവ്വോ ? എന്നാലൊന്ന് കാണണമല്ലോ.
https://static.asianetnews.com/images/01dzxdcwhbq69p6zxp86zw8pp4/law-breaking-photo---17--jpg.jpg
ഇത് താന്‍ ടീ വഴി. അവര്‍ക്ക് അവരുടെ വഴി. നമ്മുക്ക് നമ്മുടെ വഴി. ഹല്ല പിന്നെ.
https://static.asianetnews.com/images/01dzxdcwqtyphztekewpsx4yys/law-breaking-photo--18--jpg.jpg
ഈ റെയില്‍വേയുടെ ഒരു സംവരണം. സ്ത്രീയെ സംരക്ഷിക്കേണ്ടത് പുരുഷന്‍റെ കടമയാണെന്ന് ഇന്ത്യന്‍ റെയില്‍വേയ്ക്ക് അറിയില്ലെന്ന് തോന്നു. പഠിപ്പിച്ചിട്ടെന്നെ കാര്യം.