https://img-mm.manoramaonline.com/content/dam/mm/mo/news/just-in/images/2020/1/31/amit-shah-bjp-minister.jpg
കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ

അമിത്ഷായ്‌ക്കെതിരെ 100 കോടിയുടെ മാനനഷ്ടക്കേസുമായി ഈ രക്ഷിതാക്കള്‍

by

ന്യൂഡൽഹി∙ സർക്കാർ സ്കൂളിൽ പഠിക്കുന്ന വിദ്യാർത്ഥികളുടെ മാതാപിതാക്കൾ കേന്ദ്രമന്ത്രി അമിത് ഷായ്ക്കെതിരെ മാനനഷ്ടക്കേസ് നൽകുമെന്ന് ആംആദ്മി പാർട്ടി രാജ്യസഭാംഗം സ‍ഞ്ജയ് സിങ്. 100 കോടിയുടെ മാനനഷ്ടക്കേസ് നൽകാനാണ് തീരുമാനം. ഡൽഹിയിലെ സർക്കാർ സ്കൂളുകൾക്കെതിരെ ബിജെപിയും അമിത് ഷായും നടത്തുന്ന വ്യാജപ്രചരണം ഇവരെ വേദനിപ്പിച്ചെന്നു ആംആദ്മി പറയുന്നു.

കേസിനുള്ള നടപടികൾ ഉടൻ ആരംഭിക്കുമെന്നും സ‍ഞ്ജയ് സിങ് പറഞ്ഞു. വ്യാജ വിഡിയോകളിലൂടെ ബിജെപി ജനങ്ങളെ അപമാനിച്ചുവെന്നും ആംആദ്മി കുറ്റപ്പെടുത്തി.നിയമസഭാ തിര‍ഞ്ഞെടുപ്പിൽ ആരോഗ്യം, വിദ്യാഭ്യാസം, വൈദ്യുതി തുടങ്ങിയ മേഖലകൾ ഉയർത്തി കാട്ടിയാണ് കേജ്‌‌രിവാള്‍ സർക്കാർ വോട്ട് തേടുന്നത്. അതുകൊണ്ട് തന്നെ ആംആദ്മി ബിജെപിക്കെതിരെ വിഷയം രാഷ്ട്രീയ ആയുധമാക്കും. നിയമസഭാ തിരഞ്ഞെടുപ്പിൽ ആംആദ്മിക്കു പിന്തുണയുമായി തൃണമൂൽ കോൺഗ്രസ് രംഗത്തെത്തിയിരുന്നു. 

English Summary: Delhi School 'Fake Videos': AAP Says 'Hurt' Parents to File Rs 100 Crore Defamation Suit Against Amit Shah