https://janamtv.com/wp-content/uploads/2020/01/corona.jpg

കൊറോണ വൈറസ് ബാധ; രോഗ ലക്ഷണങ്ങളുള്ളവരെ ഇന്ത്യയിലേക്ക് അയക്കില്ലെന്ന് ചൈന

by

ന്യൂഡല്‍ഹി : കൊറോണ വൈറസ് രോഗലക്ഷണങ്ങള്‍ പ്രകടിപ്പിക്കുന്നവരെ ഇന്ത്യയിലേക്ക് അയക്കില്ലെന്ന് ചൈന. രോഗലക്ഷണങ്ങള്‍ ഉള്ളവരെ ചൈനയില്‍ തന്നെ ചികിത്സിയ്ക്കാനാണ് അധികൃതരുടെ തീരുമാനം. നിലവില്‍ ഇന്ത്യയിലേക്ക് അയക്കുന്നവരെ ചൈനീസ് അധികൃതര്‍ പരിശോധിക്കുകയാണ്. അതേസമയം ചൈനയില്‍ നിന്നും 366 ഇന്ത്യക്കാരെ നാളെ ഇന്ത്യയിലേക്ക് എത്തിക്കുമെന്നാണ് സൂചന.

ഇന്ത്യയില്‍ എത്തുന്നവരെ പാര്‍പ്പിക്കുന്നതിനായി ഹരിയാനയ്ക്ക് സമീപം മാനേസറില്‍ താത്കാലികമായ നിരീക്ഷണ കേന്ദ്രം ഒരുക്കിയിട്ടുണ്ട്. ഇന്ത്യന്‍ കരസേനയുടെ നേതൃത്വത്തിലാണ് പ്രത്യേക കേന്ദ്രം സജ്ജീകരിച്ചിരിക്കുന്നത്. ഇന്ത്യയിലേക്ക് എത്തുന്നവരെ വിമാനത്താവളത്തില്‍ കരസേന മെഡിക്കല്‍ സര്‍വ്വീസ്, എയര്‍പോര്‍ട്ട് ഹെല്‍ത്ത് സര്‍വ്വീസ് അതോറിറ്റി എന്നിവര്‍ ചേര്‍ന്ന് പരിശോധനിച്ചതിന് ശേഷമാകും നിരീക്ഷണ കേന്ദ്രങ്ങളിലേക്ക് അയക്കുക. രോഗബാധിതര്‍, രോഗബാധിതരുമായി ഇടപഴകിയവര്‍, അല്ലാത്തവര്‍ എന്നിങ്ങളനെ മൂന്ന് വിഭാഗങ്ങളായി തിരിച്ച്‌കൊണ്ടാണ് പരിശോധന നടത്തുക.

പതിനാല് ദിവസത്തെ അതിസൂക്ഷ്മ നിരീക്ഷണത്തിന് ശേഷമേ ഇവരെ വീടുകളിലേക്ക് അയക്കൂ. രോഗലക്ഷണങ്ങള്‍ പ്രകടിപ്പിക്കുന്നവരെ ഡല്‍ഹി ബേസ് ഹോസ്പിറ്റലില്‍ സജ്ജീകരിച്ചിട്ടുള്ള ഐസൊലേഷന്‍ വാര്‍ഡിലേക്ക് മാറ്റാനാണ് തീരുമാനം.