കോൺഗ്രസിന്റെ ദേശീയ തൊഴിലില്ലായ്മ രജിസ്റ്റർ വൻജയം; 5 ലക്ഷം കവിഞ്ഞു
by സ്വന്തം ലേഖകൻകോൺഗ്രസ് ആഹ്വാനം ചെയ്ത ദേശീയ തൊഴിലില്ലായ്മ രജിസ്റ്റർ പ്രതിഷേധം വിജയമാകുന്നു. ഏകദേശം അഞ്ചുലക്ഷം യുവാക്കളാണ് തൊഴിലില്ലാത്തവരുടെ രജിസ്റ്ററിലേക്ക് പേര് രജിസ്റ്റർ ചെയ്തതെന്നാണ് റിപ്പോർട്ടുകൾ. പൗരത്വ നിയമ ഭേദഗതിക്കും ദേശീയ പൗരത്വ രജിസ്റ്ററിനുമെതിരെ കോൺഗ്രസ് ഉയർത്തിയ പ്രതിഷേധം കൂടിയാണ് ഇപ്പോൾ ചർച്ചയാവുന്നത്.
തൊഴിലില്ലാത്തവരാണെങ്കില്‍ 8151994411 എന്ന ടോള്‍ ഫ്രീ നമ്പറിലേക്ക് മിസ് കോള്‍ നല്‍കിയാല്‍ മതിയാകും. ജയ്പൂരിൽ രാഹുൽ ഗാന്ധി നടത്തിയ യുവജന്‍ ആക്രോശ് റാലിലാണ് ഇത്തരത്തിലൊരു രജിസ്ട്രേഷന് തുടക്കമിട്ടത്. ഇങ്ങനെ തൊഴിലില്ലാതെ ചെറുപ്പക്കാരുടെ കണക്കുകൾ അവസാനം പ്രധാനമന്ത്രിക്ക് സമർപ്പിക്കും. 58,000 പേരോളം രാജസ്ഥാനില്‍ നിന്നാണ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.