മാസ്കിന് ക്ഷാമം,പച്ചക്കറിത്തോട് മുതല്‍ സാനിറ്ററി നാപ്കിന്‍ വരെ മാസ്ക് ആക്കി മാറ്റി ചൈനക്കാര്‍

https://www.mathrubhumi.com/polopoly_fs/1.4489911.1580463082!/image/image.png_gen/derivatives/landscape_894_577/image.png
image credit: getty images 

വൈറസിനെ പ്രതിരോധിക്കാന്‍ മാസ്‌ക് ധരിക്കണമെന്ന് ആരോഗ്യപ്രവര്‍ത്തകര്‍ കര്‍ശനമായി നിര്‍ദേശിക്കുമ്പോള്‍ ചൈനയില്‍ നിന്നും പുറത്തുവരികയാണ് കൗതുകമുയര്‍ത്തുന്ന ചില ചിത്രങ്ങള്‍. വൈറസ് ഭീതിയുടെ പശ്ചാത്തലത്തില്‍ മാസ്‌കിന് വലിയ ക്ഷാമം നേരിട്ടതോടെ മടക്കി ഒടിക്കാവുന്ന എന്തും മാസ്‌ക് ആക്കി മാറ്റിയിരിക്കുകയാണ് ഇവിടുള്ളവര്‍. പ്ലാസ്റ്റിക്കും പേപ്പറും പച്ചക്കറിയും തുടങ്ങി അടിവസ്ത്രങ്ങള്‍ വരെ മാസ്‌കുകളായി രൂപാന്തരപ്പട്ടുകഴിഞ്ഞു. 

വൈറസ് ശക്തിപ്രാപിക്കുന്നുവെന്ന റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നതോടെ മെഡിക്കല്‍ സ്‌റ്റോറുകള്‍ക്ക് മുന്നില്‍ നീണ്ട നിര തന്നെയാണ് പ്രത്യക്ഷപ്പെട്ടത്. എന്നാല്‍ നിമിഷങ്ങള്‍ക്കുള്ളില്‍ മാസ്‌കുകളടക്കമുള്ള വ്യക്തിശുചിത്വ വസ്തുക്കള്‍ വിറ്റുകഴിഞ്ഞു. വൈറസ് ഭീതിയെ തുടര്‍ന്ന് രാജ്യത്തെ പ്രധാനപ്പെട്ട നഗരങ്ങളിലാവട്ടെ കടകമ്പോളങ്ങള്‍ അടഞ്ഞുകിടക്കുകയും ചെയ്യുന്നു. മറ്റൊരു വഴിയും ഇല്ലാതായതോടെയാണ് ആളുകള്‍ സാനിറ്ററും നാപ്കിനും പച്ചക്കറിത്തോടുകളും പ്ലാസ്റ്റിക് കവറുകളുംഅടിവസ്ത്രങ്ങളും തുടങ്ങി ഹെല്‍മെറ്റ് വരെ മാസ്‌കുകള്‍ക്ക് പകരം ഉപയോഗിച്ച് തുടങ്ങിയത്. ഇവയുടെ ചിത്രങ്ങളും വീഡിയോകളും സോഷ്യല്‍ മീഡിയയില്‍ വ്യാപകമായി പ്രചരിക്കുന്നുണ്ട്. '

മാസ്‌കുകള്‍ക്ക് ക്ഷാമം നേരിട്ടതോടെ ആരോഗ്യവകുപ്പ് നേരിട്ട് ഇടപെട്ട് ഉത്പാദനം കൂട്ടാനുള്ള നടപടികള്‍ ആരംഭിച്ചിട്ടുണ്ട്. ജയില്‍ തടവുകാരെ 24 മണിക്കൂര്‍ തൊഴിലെടുപ്പിച്ച് മാസ്‌ക് ഉത്പാദനം കൂട്ടാനാണ് ശ്രമമെന്നാണ് റിപ്പോര്‍ട്ടുകള്‍. 

Content Highlights: Sanitary towels,fruit, and bottles used as masks in desperate bid to avoid coronavirus