'ഞങ്ങള്‍ വിദ്യാര്‍ഥികള്‍ക്ക് പേനയും കമ്പ്യൂട്ടറുകളും കൊടുത്തു, അവര്‍ തോക്കും വിദ്വേഷവും'

പൗരത്വനിയമപ്രക്ഷോഭത്തിനെതിരെ നടന്ന ബജ്രംഗ്ദള്‍ പ്രവര്‍ത്തകന്‍ നടത്തിയ വെടിവെപ്പിന്റെ പശ്ചാത്തലത്തിലാണ് കെജ്രിവാളിന്റെ പ്രതികരണം.

https://www.mathrubhumi.com/polopoly_fs/1.261377.1460023439!/image/image.jpg_gen/derivatives/landscape_894_577/image.jpg

ന്യൂഡല്‍ഹി: ആം ആദ്മി സര്‍ക്കാര്‍ വിദ്യാര്‍ഥികള്‍ക്ക് പേനയും പുസ്‌കതവും കൊടുക്കുമ്പോള്‍ മറ്റ് പാര്‍ട്ടിക്കാര്‍ അവര്‍ക്ക് തോക്ക് ആണ് കൈമാറുന്നതെന്ന് ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍.  ജാമിയ മിലിയ സര്‍വകലാശാലയിലെ വിദ്യാര്‍ഥികള്‍ നടത്തിയ പൗരത്വനിയമപ്രക്ഷോഭത്തിനെതിരെ നടന്ന ബജ്രംഗ്ദള്‍ പ്രവര്‍ത്തകന്‍ നടത്തിയ വെടിവെപ്പിന്റെ പശ്ചാത്തലത്തിലാണ് കെജ്രിവാളിന്റെ പ്രതികരണം. 

ഇന്ത്യയിലെ ഏറ്റവും വലിയ ഡിജിറ്റല്‍ മാര്‍ക്കറ്റിങ് കോണ്‍ഫറന്‍സില്‍ പങ്കെടുക്കാന്‍ സാധിച്ചതില്‍ ഡല്‍ഹിയിലെ എഎപി സര്‍ക്കാരിന് നന്ദിപറഞ്ഞുകൊണ്ട് ലേവ്‌കേഷ് എന്ന വിദ്യാര്‍ഥി പോസ്റ്റ് ചെയ്ത വീഡിയോ പങ്കുവെച്ചുകൊണ്ടാണ് കെജ്രിവാളിന്റെ പ്രതികരണം. 

'ഞങ്ങള്‍ വിദ്യാര്‍ഥികള്‍ക്ക് പേനയും കമ്പ്യൂട്ടറും പുതിയ സ്വപ്നങ്ങളും  കൊടുക്കുമ്പോള്‍ മറ്റ് പാര്‍ട്ടിക്കാര്‍ അവര്‍ക്ക് തോക്കും വിദ്വേഷവുമാണ് പകര്‍ന്നുകൊടുക്കുന്നത്. നിങ്ങളുടെ കുട്ടികള്‍ക്ക് എന്താണ് വേണ്ടതെന്ന് ഫെബ്രുവരി എട്ടിന് തീരുമാനിക്കൂ' എന്ന് കെജ്രിവാള്‍ ട്വിറ്ററില്‍ കുറിച്ചു. 

കഴിഞ്ഞ ദിവസമാണ് പൗരത്വഭേദഗതി നിയമത്തിനെതിരെ പ്രതിഷേധിച്ച ജാമിയ മിലിയ സര്‍വകലാശാലയിലെ വിദ്യാര്‍ഥികള്‍ക്ക് നേരെ രാം ഗോപാല്‍ ശര്‍മ എന്ന 17കാരന്‍ വെടിയുതിര്‍ത്തത്. സംഭവത്തില്‍ ഇയാള്‍ക്കെതിരെ കൊലപാതക ശ്രമത്തിന് കേസെടുത്തു. ഇയാല്‍ ബജ്‌റംഗ്ദള്‍ പ്രവര്‍ത്തകനാണെന്നാണ് റിപ്പോര്‍ട്ടുകള്‍. 

Content Highlights; We Are Giving Pens To Children, They Are Giving Guns, Arvind Kejriwal