ഏകദിനത്തില്‍ ഇന്ത്യയ്‌ക്കെതിരേ പന്തെറിയാനെത്തുന്നത് ആറടി എട്ടിഞ്ചുകാരന്‍

ന്യൂസീലന്‍ഡിലെ ഏറ്റവും ഉയരം കൂടിയ ബൗളറാണ് ജാമിസണ്‍

https://www.mathrubhumi.com/polopoly_fs/1.4489906.1580462958!/image/image.jpg_gen/derivatives/landscape_894_577/image.jpg
Image Courtesy: Getty Images

വെല്ലിങ്ടണ്‍: ഇന്ത്യയ്‌ക്കെതിരായ ഏകദിന പരമ്പരയ്ക്കുള്ള ന്യൂസീലന്‍ഡ് ടീമില്‍ ആറടി എട്ടിഞ്ചുകാരന്‍ ബൗളര്‍ കെയ്ല്‍ ജാമിസണ്‍.

ന്യൂസീലന്‍ഡിലെ ഏറ്റവും ഉയരം കൂടിയ ബൗളറാണ് ജാമിസണ്‍. ട്രെന്റ് ബോള്‍ട്ട്, ലോക്കി ഫെര്‍ഗൂസന്‍, മാറ്റ് ഹെന്റി എന്നിവര്‍ക്ക് പരിക്ക് കാരണം പുറത്തായതോടെയാണ് ജാമിസണ് അവസരം ലഭിക്കുന്നത്. ഇന്ത്യ എയ്‌ക്കെതിരായ അനൗദ്യോഗിക ഏകദിന പരമ്പരയില്‍ മികച്ച പ്രകടനം പുറത്തെടുത്ത ജാമിസണ്‍ പക്ഷേ ഇതുവരെ അന്താരാഷ്ട്ര തലത്തില്‍ ഒരു മത്സരം പോലും കളിച്ചിട്ടില്ല.

ഫെബ്രുവരി അഞ്ചിന് നടക്കുന്ന ആദ്യ ഏകദിനത്തില്‍ താരം കളിച്ചേക്കും. 26 ലിസ്റ്റ് എ മത്സരങ്ങളില്‍ നിന്ന് 33 വിക്കറ്റുകള്‍ വീഴ്ത്തിയ താരമാണ്. 13 തവണ ന്യൂസീലന്‍ഡ് എ ടീമിനെ പ്രതിനീധീകരിച്ച ജാമിസണ്‍ 15 വിക്കറ്റുകളും സ്വന്തമാക്കിയിട്ടുണ്ട്.

ഇന്ത്യയ്‌ക്കെതിരായ ഏകദിന പരമ്പരയ്ക്കുള്ള ന്യൂസീലന്‍ഡ് ടീം: കെയ്ന്‍ വില്യംസണ്‍ (ക്യാപ്റ്റന്‍), ഹാമിഷ് ബെന്നറ്റ്, ടോം ബ്ലണ്ടല്‍, കോളിന്‍ ഡി ഗ്രാന്‍ഹോം, മാര്‍ട്ടിന്‍ ഗപ്റ്റില്‍, കെയ്ല്‍ ജാമിസണ്‍, സ്‌കോട്ട് കുഗ്ലെയ്ന്‍, ടോം ലാഥം, ജിമ്മി നീഷാം, ഹെന്റി നിക്കോള്‍സ്, മിച്ചെല്‍ സാന്റ്‌നര്‍, ഇഷ് സോധി. ടിം സൗത്തിയും റോസ് ടെയ്‌ലറും ആദ്യ മത്സരത്തില്‍ മാത്രം.

Content Highlights: Injury-hit New Zealand call country's tallest bowler against india