സാമ്പത്തിക സര്‍വെയുടെ പുറംചട്ട ഇളംവയലറ്റ് നിറത്തില്‍ അച്ചടിച്ചത് എന്തുകൊണ്ട്?

ബജറ്റിന് മുന്നോടിയായാണ് രാജ്യത്തിന്റെ സാമ്പത്തിക സ്ഥിതിവെളിപ്പെടുത്തുന്ന സാമ്പത്തിക സര്‍വെ പാര്‍ലമെന്റില്‍ വെയ്ക്കുന്നത്. ഏപ്രില്‍ ഒന്നിന് ആരംഭിക്കുന്ന അടുത്ത സാമ്പത്തിക വര്‍ഷത്തില്‍ 6-6.5ശതമാനം വളര്‍ച്ച കൈവരിക്കുമെന്നാണ് സര്‍വെയില്‍ പറയുന്നത്.

https://www.mathrubhumi.com/polopoly_fs/1.4489948.1580464546!/image/image.jpg_gen/derivatives/landscape_894_577/image.jpg

ന്യൂഡല്‍ഹി: ഈവര്‍ഷത്തെ സാമ്പത്തിക സര്‍വെ മുന്നോട്ടുവെയ്ക്കുന്നത് സമ്പത്ത് സൃഷ്ടിക്കുന്നതിനാണെന്ന് മുഖ്യ സാമ്പത്തിക ഉപദേഷ്ടാവ് കൃഷ്ണമൂര്‍ത്തി വി. സുബ്രഹ്മണ്യന്‍. 

പഴയതിന്റെയും പുതിയതിന്റെയും കൂടിച്ചേരലിന്റെ സൂചകമായാണ് ഇളംവയലറ്റ്(ലാവെണ്ടര്‍)നിറത്തില്‍ സാമ്പത്തക സര്‍വെയുടെ പുറംചട്ട അച്ചടിച്ചത്. 

മോദി സര്‍ക്കാര്‍ അച്ചടിച്ച പുതിയ 100 രൂപ നോട്ടിലെ നിറമാണ് സാമ്പത്തിക സര്‍വെയുടെ ചട്ടയ്ക്കും നല്‍കിയിരിക്കുന്നത്. രാജ്യത്തെ ഏറ്റവും പഴക്കമുള്ള നോട്ടാണ് 100 രൂപയുടേതെന്നും സുബ്രഹ്മണ്യം പറഞ്ഞു. 

നിക്ഷേപത്തിന്റെ കാരണവും ഫലവുമാണ് സമ്പത്ത്. അതുകൊണ്ടുതന്നെയാണ് സമ്പത്ത് സൃഷ്ടിക്കുന്നതില്‍ ഊന്നല്‍ നല്‍കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി. 