നടപ്പു സാമ്പത്തിക വർഷത്തിൽ 5 ശതമാനം വളർച്ചാ നിരക്കെന്ന് സമ്പത്തിക സർവേ; സാമ്പത്തിക സർവ്വേ റിപ്പോര്‍ട്ട് സഭയിൽ വച്ചു

by
https://jaihindtv.in/wp-content/uploads/2020/01/Economi-Survey-report-reach-Parliament.jpg

നടപ്പു സാമ്പത്തിക വർഷത്തിൽ 5 ശതമാനം വളർച്ചാ നിരക്കെന്ന് സമ്പത്തിക സർവേ. 2021 സാമ്പത്തിക വർഷത്തെ ജിഡിപി വളർച്ച 6 മുതൽ 6.5% ആയിരിക്കുമെന്നും റിപ്പോർട്ട് പറയുന്നു. ധനമന്ത്രി നിര്‍മല സീതാരാമന്‍ 2019-20ലെ സാമ്പത്തിക സർവ്വേ റിപ്പോര്‍ട്ട് ലോക്സഭയിൽ വച്ചു. മുഖ്യ സാമ്പത്തിക ഉപദേഷ്ടാവ് കൃഷ്ണമൂര്‍ത്തി സുബ്രഹ്മണ്യമാണ് സര്‍വ്വേ റിപ്പോര്‍ട്ട് തയ്യാറാക്കിയിരിക്കുന്നത്. ഇദ്ദേഹത്തിന്‍റെ രണ്ടാമത്തെ സാമ്പത്തിക സർവ്വേ റിപ്പോർട്ട് ആണ് ഇത്തവണത്തേത്.

കടുത്ത സാമ്പത്തിക മാന്ദ്യത്തിൽ രാജ്യം ഉഴലുമ്പോഴാണ് വളർച്ചാ നിരക്ക് കൂടുമെന്ന് സാമ്പത്തിക സർവേ പ്രവചിക്കുന്നത്. കഴിഞ്ഞ സാമ്പത്തിക വര്‍ഷം രാജ്യത്തിന്‍റെ വളര്‍ച്ച നിരക്ക് ഏഴ് ശതമാനം ആയിരിക്കുമെന്നാണ് സാമ്പത്തിക സർവ്വേ പ്രവചിച്ചിരുന്നത്.എന്നാല്‍,
ഈ വർഷം, ഇന്ത്യയുടെ ജിഡിപി വളർച്ചാ നിരക്ക് 5 ശതമാനമായി ഇടിഞ്ഞിരുന്നു. കഴിഞ്ഞ 11 വർഷത്തിനിടെയുള്ള ഏറ്റവും കുറഞ്ഞ നിരക്കാണിത്.

കഴിഞ്ഞ സാമ്പത്തിക വര്‍ഷം നേരിട്ട തളര്‍ച്ചയില്‍ നിന്ന് ഇന്ത്യന്‍ സമ്പദ്‍ഘടന തിരിച്ചുവരുമെന്നാണ് അന്ന് കൃഷ്ണമൂര്‍ത്തി സുബ്രഹ്മണ്യം സര്‍വേ റിപ്പോർട്ടിൽ വ്യക്തമാക്കിയിരിക്കുന്നത്. ഇന്ത്യ ലോകത്തെ ഏറ്റവും വേഗതയില്‍ വളരുന്ന സമ്പദ്‍ഘടനയായി തുടരുമെന്നും കഴിഞ്ഞ വർഷത്തെ സര്‍വേയിൽ വ്യക്തമാക്കിയിരുന്നു. 2019 ജൂലൈയിൽ ജിഡിപി 7 ശതമാനമാകുമെന്നാണ് സർക്കാർ കണക്കുകൂട്ടിയിരുന്നതെങ്കിലും, ഇതിനടുത്ത് എത്താൻ പോലും കഴിഞ്ഞില്ല. ഐഎംഎഫിന്‍റെ വിലയിരുത്തലിൽ നടപ്പ് സാമ്പത്തിക വർഷം ജിഡിപി വളർച്ചാ നിരക്ക് 4.8 ശതമാനം മാത്രമായിരുന്നു.