കൊച്ചി മെട്രോയിലെ ലിസി സ്‌റ്റേഷന്റെ പേര് മാറ്റുന്നു... പുതിയ പേര് നാളെ മുതല്‍

https://www.mangalam.com/uploads/thumbs/imagecache/600x361/uploads/news/2020/01/369085/corona11.jpg

കൊച്ചി : കൊച്ചി മെട്രോയുടെ എറണാകുളം ടൗണ്‍ റെയില്‍വേ സ്‌റ്റേഷന് സമീപമുള്ള സ്‌റ്റേഷന്റെ പേര് മാറ്റുന്നു. ലിസി മെട്രാ സ്‌റ്റേഷന്‍ എന്ന പേര് മാറ്റി ടൗണ്‍ഹാള്‍ മെട്രോ സ്‌റ്റേഷന്‍ എന്നാക്കും. സംസ്ഥാന സര്‍ക്കാര്‍ ഇതിന് അംഗീകാരം നല്‍കി.

ശനിയാഴ്ച മുതല്‍ പുതിയ പേര് പ്രാബല്യത്തില്‍ വരുമെന്ന് അധികൃതര്‍ അറിയിച്ചു. മറ്റ് സ്‌റ്റേഷന്‍ പേരുകളുമായി യോജിക്കുന്ന പേരെന്ന നിലയ്ക്കാണ് പുനര്‍ നാമകരണം. ഭൂമിശാസ്ത്രപരമായി സ്‌റ്റേഷന് ഏറ്റവും അനുയോജ്യമായ പേരാണ് ഇതെന്നും കെഎംആല്‍എല്‍ എംഡി അല്‍കേഷ് കുമാര്‍ ശര്‍മ പറഞ്ഞു.

സര്‍ക്കാരില്‍ നിന്നും കഴിഞ്ഞ ആഴ്ചയാണ് അനുമതി ലഭിച്ചത്. മെട്രോ സ്‌റ്റേഷനുകളിലെ ബോര്‍ഡുകള്‍ മാറ്റുന്നതിന് ഒപ്പം നാളെ മുതല്‍ അനൗണ്‍സ്‌മെന്റുകളിലും ട്രെയിനുകളിലെ മാപ്പിലും പുതിയ പേര് ഉപയോഗിക്കും.