സാമ്പത്തിക വളര്‍ച്ച 6% മുതല്‍ 6.5% വരെയാകുമെന്ന് സാമ്പത്തിക സര്‍വേ
നടപ്പുസാമ്പത്തിക വര്‍ഷത്തില്‍ 5 % വളര്‍ച്ചയാണ് കൈവരിച്ചതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
ന്യുഡല്‍ഹി: പൊതുബജറ്റിനു മുന്നോടിയായി സാമ്പത്തിക സര്‍വേ റിപ്പോര്‍ട്ട് ധനമന്ത്രി നിര്‍മല സീതാരാമന്‍ പാര്‍ലമെന്റില്‍ വച്ചു. അടുത്ത സാമ്പത്തിക വര്‍ഷം രാജ്യം 6% മുതല്‍ 6.5% വരെ വളര്‍ച്ച നേടുമെന്ന സര്‍വേ റിപ്പോര്‍ട്ടാണ് ധനമന്ത്രി പാര്‍ലമെന്റില്‍ അവതരിപ്പിച്ചത്. നടപ്പുസാമ്പത്തിക വര്‍ഷത്തില്‍ 5 % വളര്‍ച്ചയാണ് കൈവരിച്ചതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. തുടര്‍ന്ന് പാര്‍ലമെന്റ് നാളെ രാവിലെ 11 മണിവരെ പിരിഞ്ഞു.
നടപ്പുവര്‍ഷത്തില്‍ ആഗോള വിപണിയിലെ മാന്ദ്യം രാജ്യത്തെ ബാധിച്ചതും ധനകാര്യ മേഖലയിലെ നിക്ഷേപം കുറഞ്ഞതും ഒരു പതിറ്റാണ്ടിനിടെയിലെ തകര്‍ച്ച നേരിടാന്‍ ഇടയാക്കി. കയറ്റുമതിയും ബിസനസും വസ്തുവിന്റെ രജിസ്‌ട്രേഷനും നികുതി അടയ്ക്കലും ലളിതമാക്കുന്നതിലുള്ള തടസ്സങ്ങള്‍ നീക്കണം. പൊതുമേഖല ബാങ്കുകളുടെ ഭരണം മെച്ചപ്പെടുത്തണമെന്നും സര്‍വേയില്‍ പറയുന്നു. വിപണിയും സമ്പദ് വ്യവസ്ഥയും മെച്ചപ്പെടുത്തുന്നതിന് 10 പുതിയ ആശയങ്ങളാണ് സാമ്പത്തിക സര്‍വേയില്‍ മുന്നോട്ടുവച്ചിരിക്കുന്നത്.