https://www.deshabhimani.com/images/news/large/2020/01/sa-846672.jpg

സഞ്ജു പുറത്ത്; ഇന്ത്യയ്ക്ക് ആദ്യ വിക്കറ്റ് നഷ്ടമായി

by

വെല്ലിംഗ്ടണ്‍> ന്യൂസിലന്റിനെതിരായ ട്വന്റി ട്വന്റി മത്സരത്തില്‍ ഇന്ത്യയുടെ ആദ്യ വിക്കറ്റ് നഷ്ടമായി. രോഹിത് ശര്‍മയ്ക്ക് പകരക്കാരനായി ഓപ്പണ്‍ ചെയ്ത സഞ്ജു വി സാംസണാണ് പുറത്തായത്. അഞ്ച് പന്തില്‍ എട്ട് റണ്‍സാണ് സഞ്ജു എടുത്തത്.രാഹുലിനൊപ്പമാണ്‌സഞ്ജു ഇന്നിംഗ്‌സ് ഓപ്പണ്‍ ചെയ്തത്. സഞ്ജുവിനെ കൂടാതെ പേസര്‍ നവദീപ് സെയ്‌നിയും ഓള്‍റൗണ്ടര്‍ വാഷിംഗ്ടണ്‍ സുന്ദറും ടീമിലെത്തി.

കിവീസ് നിരയില്‍ പരിക്കേറ്റ നായകന്‍ കെയ്ന്‍ വില്യംസണ്‍ ഇന്ന് കളിക്കുന്നില്ല. ടിം സൗത്തിയാണ് ടീമിനെ നയിക്കുന്നത്. അഞ്ച് മത്സര പരമ്പരയിലെ ആദ്യ മൂന്ന് മത്സരവും തോറ്റ കിവീസ് ആശ്വാസ ജയം തേടിയാണ് ഇന്ന് കളത്തിലിറങ്ങുന്നത്.

.